തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ ശ്യാംലാലിനെയാണ് (35) വിദേശത്തു നിന്നു മടങ്ങുംവഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പി ടികൂടിയത്. കൂട്ടുപ്രതികള്‍ പിടിയിലായ തിനു പിന്നാലെ ഒരു വര്‍ഷം മുന്‍പാണ് സൗമ്യ യുഎഇയിലേക്കു കടന്നത്
ആലപ്പുഴ: മാരാരിക്കുളത്ത് റിസോര്‍ട്ട് നടത്തുന്നയാളെ ഭീഷണി പ്പെടുത്തി ഹണി ട്രാപ്പിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമി ച്ച ഒന്നാം പ്രതി അറസ്റ്റില്‍. തൃശൂര്‍ മോനടി വെള്ളികുളങ്ങര മണ മഠത്തില്‍ സൗമ്യ ശ്യാംലാലിനെയാണ് (35) വിദേശത്തു നിന്നു മട ങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പി ടികൂ ടിയത്. കൂട്ടുപ്രതികള്‍ പിടിയിലായതിനു പിന്നാലെ ഒരു വര്‍ ഷം മുന്‍പാണ് സൗമ്യ യുഎഇ യിലേക്കു കടന്നത്.
തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. കഴി ഞ്ഞ ദിവസം തിരുവനന്തപുരം വിമാന ത്താവളത്തില്‍ വന്നിറ ങ്ങിയ ഇവരെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വച്ച ശേഷം മണ്ണ ഞ്ചേരി പൊലീസിനെ അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് 10 പ്രതി കളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരാ രിക്കുളം വടക്ക് വാറാന്‍ കവലയ്ക്ക് സമീപം റിസോര്‍ട്ട് നടത്തുന്ന നാല്‍പത്തിമൂന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്ന ഇയാള്‍ പല രോടും പണം കടമായി ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് സൗമ്യയെ പരിചയപ്പെട്ടത്.
സൗമ്യ ആവശ്യപ്പെട്ടത് അനുസരിച്ച് തൃശൂരിലെ ലോഡ്ജില്‍ എത്തിയപ്പോള്‍ ഒരുകൂട്ടം യുവാക്കളെത്തി മര്‍ദിക്കുകയും സംഭവം ചിത്രീകരിക്കുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. 10 ലക്ഷം രൂപ എത്തി ക്കാതെ അവിടെ നിന്നു വിടില്ലെന്നു ഭീഷണിപ്പെടുത്തി. അതിനിടെ റിസോര്‍ട്ട് ഉടമയെ കാണാനില്ലെന്ന് വീട്ടുകാര്‍ മണ്ണഞ്ചേരി പൊലീ സില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് തൃശൂരില്‍ എത്തി പ്രതികളെ പിടികൂടിയെങ്കിലും സൗമ്യ രക്ഷപ്പെടുകയായിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.