കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപം ഇല്ലെന്ന് സിപിഎം നേതാ വും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍. തനിക്കെതിരായ സാമ്പത്തിക ആരോപണത്തില്‍ ഇ പി ജയരാജന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി
തിരുവനന്തപുരം: കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപം ഇല്ലെന്ന് സിപിഎം നേതാ വും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍. തനിക്കെതിരാ യ സാമ്പത്തിക ആരോപണത്തില്‍ ഇ പി ജയരാജന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. ഭാര്യക്കും മകനുമുള്ള നിക്ഷേപം അനധികൃതമല്ലെ ന്നും അദ്ദേഹം വ്യക്തമാക്കി.
വൈദേകം റിസോര്‍ട്ടുമായി തനിക്ക് നേരിട്ട് ഒരു ബന്ധവുമില്ല. തനിക്ക് അതില്‍ നിക്ഷേപമില്ല. തന്റെ ഭാര്യ ക്കും മകനും നിക്ഷപമുണ്ട്. നിലവിലുള്ള ഓഹരി ഘടനയും ഇപി ജയരാജന്‍ യോഗത്തെ അറിയിച്ചു. എ ന്നാല്‍ ഇതൊന്നും അനധികൃതമല്ല. ഭാര്യയുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിച്ചപ്പോള്‍ അതില്‍ നി ക്ഷേപിച്ചതാണെന്നും ജയരാ ജന്‍ പറഞ്ഞു.
ഇ പി ക്കെതിരെ തത്കാലം അന്വേഷണം വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ വിഷയവുമായി ബ ന്ധപ്പെട്ട് യോഗത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതായാണ് വി വ രം.എന്നാല്‍, തിടുക്കത്തില്‍ അന്വേഷ ണം വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗം പേരും സ്വീകരിച്ചത്. രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ സെ ക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തത്കാലം അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളി ലേക്കു കടക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എത്തിയത്.
കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ കണ്ണൂരില്‍ നിന്നു തന്നെയുള്ള മുതിര്‍ന്ന അംഗം പി ജയരാജ നാണ് ഇപിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതു പിന്നീട് വലിയ രാഷ്ട്രീയ വിവാദമായി മാറുകയായി രുന്നു. ഇക്കഴിഞ്ഞ ദിവസം സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്തില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.