അജ്മാൻ: റിയൽ എസ്റ്റേറ്റ് രംഗത്തെ സുതാര്യത വർധിപ്പിക്കാനും നിക്ഷേപകരെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് അജ്മാനിൽ പുതിയ നിയമം നടപ്പാക്കി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയാണ് നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പുതിയ നിയമം പുറത്തിറക്കിയത്.
സംയുക്ത റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി നീക്കിവെച്ച വസ്തു, പുനരുദ്ധാരണത്തിനായി മാറ്റിവെച്ച പഴയ കെട്ടിടങ്ങൾ, നിർമാണത്തിലിരിക്കുന്ന പദ്ധതികൾ എന്നിങ്ങനെ പ്രധാനമായും മൂന്ന് തരത്തിലുള്ള സ്വത്തുക്കൾക്കാണ് പുതിയ നിയമം ബാധകമാവുക. നിക്ഷേപം ആകർഷിക്കുക, മേഖലയിലെ നിയന്ത്രണം വർധിപ്പിക്കുക തുടങ്ങിയവയാണ് പുതിയ നിയമത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
റിയൽ എസ്റ്റേറ്റ് ഓഫിസുകൾക്ക് അനുമതി നൽകുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് മേൽനോട്ടം വഹിക്കും. നിർമാതാക്കൾ, നിക്ഷേപകർ, ഉടമസ്ഥാവകാശങ്ങൾ എന്നിവ ഉൾപ്പെടെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ രേഖപ്പെടുത്താൻ ഒരു റിയൽ എസ്റ്റേറ്റ് കോൺട്രിബ്യൂഷൻ രജിസ്റ്റർ സൂക്ഷിക്കാനും നിയമം വ്യക്തമാക്കുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് മേഖല വികസിപ്പിക്കാനായി ദുബൈ ലാൻഡ് വകുപ്പുമായി (ഡി.എൽ.ഡി) അജ്മാൻ ഫ്രീ സോൺസ് അതോറിറ്റി (അഫ്സ) വ്യാഴാഴ്ച പുതിയ സഹകരണ കരാർ ഒപ്പിട്ടിരുന്നു. ബിസിനസിനും നിക്ഷേപത്തിനുമുള്ള ആഗോള കേന്ദ്രമായി യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ എമിറേറ്റുകൾ തമ്മിലുള്ള സഹകരണം മികച്ച സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.