റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി എന്നിവരാണ് ശിക്ഷ കിട്ടിയത്.
സുരക്ഷാ ജീവനക്കാരനു നേരെ വെടിയുതിർന്ന സംഭവവും, സ്ഫോടകവസ്തുക്കൾ നിർമ്മിച്ച് കൈവശം വച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിരുന്നത്. കേസ് വിചാരണയ്ക്ക് ശേഷം ഇവർക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കാനും നീതി നടപ്പാക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയ പ്രസ്താവനയിൽ പറയുന്നു. പൊതു സുരക്ഷയ്ക്കും ജീവിതത്തിന്റെ പവിത്രതയ്ക്കും ഭീഷണിയാകുന്നവരെ ഇസ്ലാമിക നിയമപ്രകാരം ശിക്ഷിക്കുന്നതിൽ സൗദി സർക്കാർ വിട്ടുവീഴ്ച കാണിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള മുന്നറിയിപ്പായി ഈ നടപടി വർണ്ണിക്കപ്പെട്ടു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.