റിയാദ്: സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ, വ്യോമോപരിതലത്തിൽ വലിയ കുതിപ്പ് തുടരുന്നു. അമ്പത് എയർബസ് A350-1000 മോഡൽ വിമാനങ്ങൾക്കായാണ് പുതിയ കരാർ, ഇതോടെ കമ്പനിയുടെ മൊത്തം വിമാന ഓർഡർ 182 ആയി ഉയർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പാരിസിൽ നടക്കുന്ന 55-ാമത് പാരിസ് എയർ ഷോയിലാണ് കരാർ ഒപ്പുവച്ചത്. 16,000 കിലോമീറ്ററിലധികം ഓപ്പറേറ്റിങ് പരിധിയുള്ള ഈ വിമാനങ്ങൾ അതിദീർഘ അന്താരാഷ്ട്ര റൂട്ടുകൾ ലക്ഷ്യമിട്ടുള്ളവയാണ്.
റിയാദ് എയർ ഈ വർഷാവസാനത്തോടെ സർവീസ് ആരംഭിക്കാൻ പദ്ധതിയിടുന്നു. ഇതിനായുള്ള അന്തിമ ഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഉടൻ യാത്രക്കായുള്ള ടിക്കറ്റ് ബുക്കിംഗും തുറക്കും.
വാണിജ്യപരമായ സർവീസുകൾ ആരംഭിക്കാൻ വേണ്ടിയുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കമ്പനി ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യ, യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലായി 100-ലധികം അന്താരാഷ്ട്ര എയർപോർട്ടുകളാണ് റിയാദ് എയറിന്റെ ലക്ഷ്യം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.