അബുദാബി/ദുബായ് : ഇന്ത്യയുടെ 76–ാമത് റിപ്പബ്ലിക് ദിനാഘോഷം 26ന് അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും നടത്തും. നയതന്ത്ര കാര്യാലയങ്ങൾക്കു പുറമേ യുഎഇയിലെ അംഗീകൃത ഇന്ത്യൻ സംഘടനാ ആസ്ഥാനങ്ങളിലും ഇന്ത്യൻ പതാക ഉയർത്തും.ഇന്ത്യൻ എംബസിയിൽ രാവിലെ 8ന് സ്ഥാനപതി സഞ്ജയ് സുധീറും ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 7ന് കോൺസൽ ജനറൽ സതീഷ് കുമാർ ശിവനുമാണ് ദേശീയ പതാക ഉയർത്തുക. തുടർന്ന് സന്ദർശകരെ അഭിസംബോധന ചെയ്യുന്ന ഇരുവരും രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ റിപ്പബ്ലിക്ദിന സന്ദേശം വായിക്കും.
ദുബായ് ഇന്ത്യൻ ഹൈസ്കൂളിലും വിവിധ എമിറേറ്റുകളിലെ അംഗീകൃത ഇന്ത്യൻ സംഘടനാ ആസ്ഥാനങ്ങളിലും പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. 26 വാരാന്ത്യ അവധി ദിവസമായതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പേർ ഇപ്രാവശ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.