റാസൽഖൈമ : റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സംയോജിപ്പിച്ച് വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. എയർപോർട്ട് ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഡൈനായസ്( DYNAES)എന്ന ആധുനിക താപഗതിക ഊർജസംരക്ഷണ സാങ്കേതിക വിദ്യ നടപ്പിലാക്കുന്ന മധ്യപൂർവദേശത്തെയും ഏഷ്യയിലെയും ആദ്യ വിമാനത്താവളമായിരിക്കും ഇത്.
ത്വരിതഗതിയിലുള്ള വളർച്ചയും വിമാനയാത്രാ ആവശ്യങ്ങൾ വർധിച്ചുവരുന്നതും കണക്കിലെടുത്ത് എയർ കണ്ടീഷനിങ്ങ് സംവിധാനങ്ങൾക്കിടയിലെ ഊർജ ചെലവുകൾ കുറയ്ക്കുന്നതിനാണ് ഈ പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം. ഡൈനായസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനും ഗുണകരമാകും. കൂടാതെ വൈദ്യുതിയിലും പണച്ചെലവിലും ലാഭം ഉണ്ടാക്കാൻ സഹായിക്കും. ഇതിന് വിപുലമായ വ്യാവസായിക സാധ്യതയുമുണ്ട്.
പഴയ സൗകര്യങ്ങൾ ഉപയോഗിച്ചും നിലനിൽപിനുള്ള വഴി തുറക്കാവുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് റാസൽഖൈമ സിവിൽ വ്യോമയാന വിഭാഗം അധ്യക്ഷൻ ഷെയ്ഖ് സാലിം ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഫ്രാൻസിലും അബുദാബിയിലുമുള്ള നിർമാണ കേന്ദ്രങ്ങളോടെയുള്ള പങ്കാളിത്തത്തിലൂടെ ഡൈനായസ് സാങ്കേതികത മധ്യപൂർവദേശത്ത് കൂടുതൽ വ്യാപിപ്പിക്കാനാകുമെന്ന് എയർഹാൻഡിലിങ് രംഗത്തെ നേത്രത്വ സ്ഥാപനമായ എയർചാലും തകീഫ് ഫാക്ടറിയും അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.