Breaking News

റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളം വൻ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു

ദുബായ് : റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളം നിർണായക വികസനപദ്ധതികൾക്ക് തുടക്കം കുറിച്ചു. ഏറ്റവും വലിയ പദ്ധതിയായ 30,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ ടെർമിനൽ 2028 മുതൽ പ്രവർത്തനം തുടങ്ങും. ഈ പദ്ധതികൾ റാസൽഖൈമയിലെ വിനോദസഞ്ചാരവും വ്യോമയാന മേഖലയുടെയും വളർച്ചയെ പിന്തുണക്കുന്നതാണ്.

നിലവിലുള്ള ഡിപാർച്ചർ (4,933 ചതുരശ്ര മീറ്റർ) ടെർമിനലിന്റെയും അറൈവൽ (3,134 ചതുരശ്ര മീറ്റർ) ടെർമിനലിന്റെയും പുറമേയാണ് പുതിയ ടെർമിനൽ. പുതിയ സൗകര്യങ്ങളിൽ ബാഗേജ് കൈകാര്യം ചെയ്യൽ, പാസ്‌പോർട്ട് നിയന്ത്രണം, സുരക്ഷാ പരിശോധന എന്നിവ കൂടുതൽ കാര്യക്ഷമമാക്കുന്നു, കൂടാതെ വൻതോതിൽ യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഒരുക്കമാകുന്നു.

സ്വകാര്യ ജെറ്റുകൾക്കായി പ്രത്യേക ടെർമിനൽ

പ്രത്യേകജെറ്റ് സേവനങ്ങൾക്കായി പ്രൈവറ്റ് ഏവിയേഷൻ ടെർമിനൽ ഉൾപ്പെടുന്ന ഒരേറേറെ സൗകര്യങ്ങൾ ഒരുക്കാനാണ് വിമാനത്താവള അധികൃതരുടെ പദ്ധതി. ഹാങ്ങറുകൾ, വിമാന പാർക്കിങ് സ്ഥലം എന്നിവയും ഇതിൽ ഉൾപ്പെടും. ഇതിനായുള്ള ടെൻഡറുകൾക്ക് ക്ഷണം നൽകിയതായി ഡയറക്ടർ ജനറൽ ഷെയ്ഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി അറിയിച്ചു.

പുതിയ ടെർമിനലിൽ ഗ്രീൻ ടെക്‌നോളജി ഉൾപ്പെടുത്തും

വികസന പദ്ധതിയിൽ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾക്ക് വലിയ പ്രാധാന്യമുണ്ട്:

  • ഊർജക്ഷമമായ LED ലൈറ്റുകൾ
  • സോളാർ പവർ സിസ്റ്റം
  • ജിയോതേർമൽ ഹീറ്റ് പമ്പുകൾ
  • DYNAES താപ ഊർജ പരിഹാരങ്ങൾ

ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന മധ്യപൂർവ, ഏഷ്യൻ പ്രദേശങ്ങളിൽ ആദ്യത്തെ വിമാനത്താവളങ്ങളിലൊന്നായാണ് റാസൽഖൈമ മാറുന്നത്.

30 ലക്ഷം യാത്രക്കാരാണ് ലക്ഷ്യം

വിമാനത്താവള വികസനത്തിന്റെ പ്രധാന ലക്ഷ്യം റാസൽഖൈമയെ പ്രധാന വിനോദസഞ്ചാരവും വ്യോമയാന ഹബ്ബുമാക്കുക എന്നതാണ്. പുതിയ വികസനം മൂലം വരും വർഷങ്ങളിൽ 30 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാനാകും എന്ന് പ്രതീക്ഷിക്കുന്നു. മൂന്ന് വർഷത്തിനകം വികസനം പൂര്‍ത്തിയാകുമ്പോൾ യാത്രക്കാരുടെ ഒഴുക്ക് കൈകാര്യം ചെയ്യാനും കാർഗോ വ്യവസായം ശക്തിപ്പെടുത്താനും റാസൽഖൈമയ്ക്ക് വലിയ നേട്ടമാകും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 weeks ago

This website uses cookies.