റാസൽഖൈമ/ ഫുജൈറ : മിന്നലിന്റെ അകമ്പടിയോടെ റാസൽഖൈമയിലും ഫുജൈറയിലും ശക്തമായ മഴ പെയ്തു. ഉച്ചയ്ക്ക് തുടങ്ങിയ മഴ വിവിധ പ്രദേശങ്ങളിൽ വൈകിട്ടു വരെ തുടർന്നു. കിഴക്കൻ മേഖലയിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇതേസമയം ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ ചില ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചു.ഷാർജ കോർണിഷ് ഭാഗത്ത് ഉച്ചയ്ക്ക് 1.20നും ദുബായ് ഡിഐപി, അൽബതായിഹ്, അൽറഹ്മാനിയ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2.30നുമായിരുന്നു മഴ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശിയത് കാഴ്ചപരിധികുറച്ചു.
ആകാശം ഭാഗികമായി മേഘാവൃതമായിരുന്നു.മഴയുള്ള സമയങ്ങളിൽ തടാകത്തിലേക്കും (വാദി) വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കും പോകുന്നതിന് വിലക്കുണ്ട്. നനവുള്ള റോഡുകളിൽ അതീവ ജാഗ്രതയോടെ വേഗം കുറച്ചും സുരക്ഷിതമായും വാഹനമോടിക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു.യുഎഇയിൽ ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില 25 ഡിഗ്രിയും കുറഞ്ഞ താപനില 5 ഡിഗ്രിയുമാണ്.
രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്നും മഴയ്ക്കും മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുന്നതിനാൽ കാഴ്ചപരിധി കുറയും. ആസ്മ ഉൾപ്പെടെ അലർജി രോഗങ്ങളുള്ളവർ മതിയായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം. ഇന്നു രാവിലെ മഞ്ഞുവീഴ്ചയുണ്ടാകാം. കടൽ പ്രക്ഷുബ്ദമായിരിക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.