മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയി ല്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ വരാന്തയി ലെ കുടുംബശ്രീയുടെ ടീസ്റ്റാളിന് സമീപം മൃതദേഹം കണ്ടെത്തിയത്
കൊണ്ടോട്ടി : മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിലെ കുടുംബശ്രീയുടെ ടീസ്റ്റാളിന് സമീപം മൃതദേഹം കണ്ടെത്തി യത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുമായി റസാഖ് കടുത്ത ഭിന്നതയി ലായിരുന്നു. റസാഖിന്റെ സഹോദരന്റെ മരണത്തിന് കാരണം കൊട്ടപ്പുറത്ത് പഞ്ചായത്ത് അനുമതിയോ ടെ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള വിഷമാലിന്യമാണെന്ന് അദ്ദേഹം ആ രോപ ണം ഉന്നയിച്ചിരുന്നു. ഇതുമാ യി ബന്ധപ്പെട്ട് പഞ്ചായത്തിന് എതിരെ നല്‍കിയ പരാതികള്‍ അടക്കമുള്ള ഫയലുകള്‍ കഴുത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം.
റസാഖ് നേരത്തെ പുളിക്കല്‍ ഗ്രാമപഞ്ചായത്തിലേക്ക് സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. ത ന്റെ വീടും പുരയിടവും ഇ എം എസ് അക്കാദമിക്ക് ഇഷ്ടദാനം നല്‍കിയിരുന്നു. കൊണ്ടോട്ടിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വര പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്ന അദ്ദേഹം വര്‍ത്തമാനം ദിനപ ത്രത്തില്‍ കോ ഓഡിനേറ്റിംഗ് എഡി റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തരിച്ച തിരക്കഥാകൃത്ത് ടി എ റസാ ഖിന്റെ ഭാര്യയുടെ സഹോദരനാണ്.
ഇന്ന് രാവിലെ അഞ്ചരക്ക് ഇദ്ദേഹത്തെ പുളിക്കല്‍ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന ആലുങ്ങലില്‍ കണ്ടവരുണ്ട്. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുമായുള്ള ഏറ്റു മുട്ടലാണു മരണത്തിലേക്ക് നയിച്ചത് എന്നാണു സൂചന. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. യുഡി എഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ് അംഗ ങ്ങള്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ കുത്തിയിരിപ്പ് പ്രതിഷേധവും നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപ ടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.