ഒരു കൂട്ടം പാരച്യൂട്ട് ജംപേഴ്സാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എമര്‍ജന്‍സി സര്‍വീസിനെ ഉദ്ധരി ച്ച് ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. നിലത്തേക്ക് ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളര്‍ന്നു
മോസ്‌കോ: റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. റഷ്യയിലെ ടാറ്റ ര്‍സ്ഥാന്‍ മേഖലയിലാണ് പ്രാദേശിക സമയം രാവിലെ 9:23 ന് അപകടമുണ്ടായത്. ഹ്രസ്വദൂര ഗതാ ഗത ത്തിനുള്ള ഇരട്ട എന്‍ജിന്‍ വിമാനമായ ലെറ്റ് എല്‍ 410 ടര്‍ബോലെറ്റ് ആണ് അപകടത്തില്‍പ്പെ ട്ടത്. ഒരു കൂട്ടം പാരച്യൂട്ട് ജംപേഴ്സാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എമര്‍ജന്‍സി സര്‍വീസിനെ ഉദ്ധരിച്ച് ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
നിലത്തേക്ക് ഇടിച്ചിറങ്ങിയ വിമാനം രണ്ടായി പിളര്‍ന്നു. അപകടം നടന്ന സ്ഥലത്തുനിന്നുള്ള വീഡിയോ യില്‍ ഇത് കാണാം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും പ്രാദേശിക ആരോഗ്യമന്ത്രാ ലയം അറിയിച്ചു. വിമാനത്തില്‍ ആകെ 22 പേരാണുണ്ടായിരുന്നത്. അവരില്‍ ഭൂരിഭാഗവും സ്‌കൈ ഡൈവര്‍മാരും പാരച്യൂട്ട് ജംപറുകളുമായിരുന്നു. വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ നിലത്തേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അവശിഷ്ടങ്ങളില്‍നിന്നാണ് ഏഴ് പേരെ രക്ഷപ്പെ ടുത്തിയത്.
സമീപ വര്‍ഷങ്ങളില്‍ റഷ്യന്‍ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അപകട ങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്. കഴിഞ്ഞ മാസം പഴക്കം ചെന്ന അന്റോനോവ് ആന്‍ 26 ട്രാന്‍സ്പോര്‍ട്ട് വിമാനം റഷ്യന്‍ വിദൂര കിഴക്കന്‍ ഭാഗത്ത് തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചിരുന്നു. അന്റോനോവ് ആന്‍ 26 ഇരട്ട എന്‍ജിന്‍ ടര്‍ബോപ്രോപ്പിലുണ്ടായിരുന്ന 28 പേരും ജൂലൈയില്‍ കംചത്കയിലുണ്ടായ അപകടത്തിലും മരിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.