റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വക്സിന്‍ മൂന്ന് ഘട്ടങ്ങളായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കു മെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി ബാല വെങ്കിടേഷ് വര്‍മ
ന്യൂഡല്‍ഹി : റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്റെ പ്രാദേശിക നിര്‍മാണം ഇന്ത്യയില്‍ വൈകാതെ തുടങ്ങുമെന്ന് റഷ്യയിലെ ഇന്ത്യ ന്‍ അംബാസഡര്‍ ഡി ബാല വെങ്കിടേഷ് വര്‍മ. ആഗ സ്റ്റ് മുതല്‍ ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദനം ആരംഭിക്കും. ലോകത്തെ മൊത്തം സ്പുട്‌നിക് വാ ക്‌സിനുകളില്‍ 65- 70ശതമാനം ഇന്ത്യയിലാണ് നിര്‍മിക്കുക.
തുടക്കത്തില്‍ 85 കോടി ഡോസ് വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്ന് വര്‍മ പറ ഞ്ഞു. മെയ് അവസാനത്തോടെ 30 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെ യ്യും. ജൂണ്‍ അവസാനത്തോടെ വാക്‌സിന്‍ ഇറക്കുമതി 50 ലക്ഷമാക്കി ഉയര്‍ത്തുമെന്നും വെങ്കിടേഷ് വര്‍മ വ്യക്തമാക്കി. റഷ്യന്‍ വാക്സിന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലാബുമായി സഹക രിച്ച് ഇതിനകം രണ്ടു ലക്ഷത്തിലധികം ഡോസുകള്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്.
സ്പുട്‌നിക് ലൈറ്റ് വിതരണം ചെയ്യാനും റഷ്യ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അ തിനുള്ള റെഗുലേറ്ററി അംഗീകാരങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. റെഗുലേറ്ററി അംഗീകാരം ലഭി ച്ചുകഴിഞ്ഞാല്‍ സ്പുട്നിക് ലൈറ്റും ഇന്ത്യയില്‍ ലഭ്യമാക്കും.
ഇറക്കുമതി ചെയ്യുന്ന സ്പുട്‌നിക് വാക്സിന്‍ ഡോസിന് 948 രൂപയാണ് പരമാവധി വിലയായി ഈടാക്കു ന്നത്. 5 ശതമാനം ജി.എസ്.ടി കൂടികണ ക്കാക്കുമ്പോള്‍ ഒരു ഡോസിന് 995.4 രൂപ വില വരും. ഇന്ത്യ യില്‍ ഉത്പാദനം ആരംഭിച്ചാല്‍ വില കുറയുമെന്ന് ഡോ. റെഡ്ഡീസ് ലാബോറട്ടറി നേരത്തെ അറിയി ച്ചിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.