കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറി ഇനത്തില്‍ ഏറ്റവും അധികം തുക പി രിച്ചെടുത്ത് സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല. 162.35 കോടിയുടെ റെ ക്കോര്‍ഡ് നേട്ടമാണ് റവന്യൂ റിക്കവറി ഇനത്തില്‍ ജില്ല നേടിയത്. ലാന്‍ഡ് റവന്യൂ ഇന ത്തില്‍ 124.61 കോടി രൂപയും പിരിച്ചെടുത്തു.
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറി ഇനത്തില്‍ ഏറ്റവും അധികം തുക പിരിച്ചെടു ത്ത് സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല. 162.35 കോടിയു ടെ റെക്കോര്‍ഡ് നേട്ടമാണ് റവന്യൂ റിക്കവറി ഇനത്തില്‍ ജില്ല നേടിയത്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ 124.61 കോടി രൂപയും പിരിച്ചെടുത്തു.
2021-22 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 70 കോടി രൂപയുടെ വര്‍ധനയാണ് റവന്യൂ റിക്കവറി, ലാന്‍ഡ് റവ ന്യൂ ഇനത്തില്‍ ജില്ലയിലെ റവന്യൂ വകുപ്പ് നേടിയത്. കെട്ടിട നികു തി ഇനത്തില്‍ 31.37 കോടി രൂപയും ആ ഡംബര നികുതി ഇനത്തില്‍ 8.53 കൂടി രൂപയും പിരിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തെ അപേ ക്ഷിച്ച് ഏറ്റവും കൂടുതല്‍ തുക യാണ് ജില്ല പിരിച്ചെടുത്തത്.
ജില്ലയില്‍ റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂ നടപടികള്‍ കാര്യക്ഷമമാക്കിയതിന് മികച്ച രീതിയില്‍ പ്രവര്‍ ത്തനങ്ങള്‍ കാഴ്ചവച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് വിതര ണം ചെയ്തു.മികച്ച രീതിയില്‍ പിരിവ് പുരോഗതി കൈവരിച്ച താലൂക്കുകള്‍ക്കുള്ള പുരസ്‌കാരം തഹസി ല്‍ദാര്‍മാരായ രഞ്ജിത്ത് ജോര്‍ജ് (കണയന്നൂര്‍), ജെസ്സി അഗസ്റ്റിന്‍ (കുന്നത്തുനാട്), സുനില്‍ മാത്യു (ആ ലുവ), കെ എസ് സതീശന്‍ (മൂവാറ്റുപുഴ), കെ എന്‍ അംബിക (പറവൂര്‍), സുനിത ജേക്കബ് (കൊച്ചി) റേ യ്ച്ചല്‍ വര്‍ഗീസ് (കോതമംഗലം) എന്നിവര്‍ ഏറ്റുവാങ്ങി.
മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവച്ച റവന്യൂ സ്പെഷ്യല്‍ തഹസില്‍ദാര്‍മാര്‍ക്കുള്ള പുരസ്‌കാരം മുഹമ്മ ദ് ഷാഫി (കണയന്നൂര്‍), മുസ്തഫ കമാല്‍ (ആലുവ), വിനോദ് മുല്ലശ്ശേരി (കൊച്ചി) എന്നിവരും ഏറ്റുവാങ്ങി. താലൂക്കുകളില്‍ മികച്ച രീതിയില്‍ പിരിവ് പുരോഗതി നേടുന്നതിനായി പ്രവര്‍ത്തിച്ച വില്ലേജ് ഓഫീസര്‍ മാ ര്‍ക്കുള്ള പുരസ്‌കാര വും ചടങ്ങില്‍ വിതരണം ചെയ്തു. ഓരോ താലൂക്കില്‍ നിന്നും 5 വീതം വില്ലേജ് ഓഫീ സര്‍മാര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.
റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്തത് കണയന്നൂര്‍ (ആര്‍ ആര്‍ ) താലൂക്കിലാണ്. റവന്യൂ റിക്കവറി വിഭാഗത്തില്‍ 39.25 കോടിയും ലാന്‍ഡ് റവന്യൂ വിഭാഗത്തി ല്‍ 42.12 കോടിയും പിരിച്ചെടുത്തു. റവന്യൂ റിക്കവറി വിഭാഗത്തില്‍ 26.77 കോടിയും ലാന്‍ഡ് റവന്യൂ വിഭാ ഗത്തില്‍ 31.61 കോടിയുമായി കുന്നത്തുനാട് താലൂക്കിനാണ് രണ്ടാംസ്ഥാനം. റവന്യൂ റിക്കവറിയില്‍ മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം 23.61 കോടി പിരിച്ചെടുത്ത് ആലുവ താലൂക്കും ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ മൂ ന്നാം സ്ഥാനം 15.58 കോടിയുമായി മൂവാറ്റുപുഴ താലൂക്കും നേടി.
റവന്യൂ റിക്കവറി വിഭാഗത്തില്‍ മൂവാറ്റുപുഴ താലൂക്ക് 12.25 കോടിയും, പറവൂര്‍ 10.22, കൊച്ചി 9.68, കോത മംഗലം 8.09 കോടിയും പിരിച്ചെടുത്തു. ലാന്‍ഡ് റവന്യൂ വിഭാഗത്തി ല്‍ ആലുവ താലൂക്ക് 9.93 കോടിയും, കോതമംഗലം 9.55 പറവൂര്‍ 9.11, കൊച്ചി 6.67 കോടിയും പിരിച്ചെടുത്തിട്ടുണ്ട്.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ബി അനില്‍കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദു മോള്‍, ജൂനിയര്‍ സൂപ്രണ്ട് എം കെ സജിത് കുമാര്‍, ആലുവ തഹസില്‍ദാര്‍ സുനില്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.