Kerala

റവന്യു വകുപ്പില്‍ പ്രവാസി സെല്‍, പ്രവാസിമിത്രം പോര്‍ട്ടല്‍

  • മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും പ്രവാസികള്‍ക്കായി പ്രത്യേകം ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി
  • കഴിഞ്ഞ ലോക കേരളസഭയില്‍ പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് സര്‍ക്കാര്‍
  • റവന്യു, സര്‍വേ വകുപ്പുകളിലെ ഇടപാടുകള്‍ക്ക് പ്രവാസികള്‍ക്ക് പ്രത്യേക സൗകര്യം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ വകുപ്പുകളും പ്രവാസികള്‍ക്കായി പ്രത്യേകം ഓണ്‍ ലൈന്‍ സേവനങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന റവന്യൂ വകുപ്പില്‍ പ്രവാസി സെ ല്ലും പ്രവാസിമിത്രം പോര്‍ട്ടലും ആരംഭിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റവ ന്യു വകുപ്പ് ആരംഭി ച്ച പ്രവാസി സെല്‍, പ്രവാസിമിത്രം പോര്‍ട്ടല്‍ എന്നിവയുടെ ഉ ദ്ഘാടനം നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നിര്‍വ ഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിക്കു ന്നവരാണ് പ്രവാസിക ള്‍. എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി പ്ര വാസികള്‍ക്ക് ലഭ്യമാകുന്നില്ല എന്ന പരാതി എല്ലാ കാലത്തും ഉയര്‍ന്നുവരാറുണ്ട്. വര്‍ ഷത്തില്‍ ചെറിയ സമയം മാത്രം നാട്ടില്‍ വരുന്ന പ്രവാസികള്‍ ക്ക് പെട്ടെന്ന് തന്നെ ജോലി സ്ഥലത്തേക്ക് മടങ്ങേണ്ടി വരുന്നതിനാല്‍ സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമായിരുന്നില്ല.ഇത് കഴിഞ്ഞ ലോക കേരളസഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഇക്കാ ര്യം പരിഹരിക്കാമെന്ന് അന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ആ വാഗ്ദാനമാണ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ സം സ്ഥാന സര്‍ക്കാര്‍ പാലിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, പ്രവാസി ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഇ.ടി ടൈംസ ണ്‍ മാസ്റ്റര്‍ എം.എല്‍.എ, തോമസ് കെ തോമസ് എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോര്‍ ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, വ്യവസായി ജെ.കെ മേനോന്‍, ലോക കേരള സഭ ഡയറക്ടര്‍ കെ വാസുകി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മീഷണ ര്‍ ടി.വി അനുപമ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിന്റെ ആഭ്യന്തരകാര്യങ്ങളിലും നയരൂപീകരണത്തിലും പ്രവാസികള്‍ക്കുളള സ്ഥാനം വ്യക്തമാ ക്കുന്നതായിരുന്നു ലോകകേരളസഭ. ആ ലക്ഷ്യപൂര്‍ത്തീകരണ ത്തിന്റെ ഒന്നാംഘട്ടമാണ് ഇപ്പോള്‍ പിന്നി ട്ടിരിക്കുന്നതെന്ന് ചടങ്ങില്‍ ആശംസകള്‍ പറഞ്ഞ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനും അഭിപ്രായപ്പെട്ടു.

പരാതി/അപേക്ഷയുടെ നിലവിലെ അവസ്ഥ
പ്രവാസിമിത്രം പോര്‍ട്ടലില്‍ അന്വേഷിച്ചാല്‍
ദിവസങ്ങള്‍ക്കകം മറുപടി
റവന്യൂ, സര്‍വേ വകുപ്പുകളിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം പ്രവാസികളെ അറിയിക്കാന്‍ ലക്ഷ്യമിട്ട് തു ടങ്ങിയ പദ്ധതിയാണ് പ്രവാസിമിത്രം പോര്‍ട്ടല്‍. പോര്‍ട്ടല്‍ മുഖാ ന്തരം ലഭിക്കുന്ന പരാതികള്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവ ലോകനം ചെയ്യുന്നതിനായി രൂ പീകരിച്ചിട്ടുള്ളതാണ് പ്രവാസി സെല്‍ സംവി ധാനം. മൂന്ന് തലങ്ങളില്‍ പ്രവാസി സെല്‍ സംവിധാനം സര്‍ക്കാര്‍ മോണിറ്റര്‍ ചെയ്യും.

ജില്ലാ തലത്തിലുള്ള പ്രവാസി സെല്‍, ഇത് മോണിട്ടര്‍ ചെയ്യാനായി സംസ്ഥാന തലത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സെല്‍, ഇതിന് പുറമെ റവന്യു മന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ എന്നി ങ്ങനെയാണ് മൂന്ന് ഘട്ടങ്ങളില്‍ അവലോകനങ്ങള്‍ നടക്കുക. തങ്ങള്‍ നല്‍കിയ പരാതി/ അപേക്ഷയുടെ നിലവിലെ അവസ്ഥ പ്രവാസിമിത്രം പോര്‍ട്ടലിലൂടെ അന്വേഷിച്ചാല്‍ ദിവ സങ്ങള്‍ക്കകം മറുപടി ലഭിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന് മന്ത്രി രാജന്‍ കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ക്കായുള്ള റവന്യു വകുപ്പിന്റെ രണ്ട് പദ്ധതികളും മാതൃകാപരമെന്ന് പരിപാടിയില്‍ വിശിഷ്ടാതിഥിയായ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വിശേഷിപ്പിച്ചു.

ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി റവന്യൂ, സര്‍വേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവന ങ്ങള്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകും. പ്രവാസികളുടെ അപേക്ഷ/പരാതിയുടെ സ്റ്റാറ്റ സ് അറിയാന്‍ പ്രവാസി മിത്രം പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്.ഓരോ ജില്ലയിലും ജില്ലാ പ്രവാസി സെല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടറേയും സ്റ്റേറ്റ് നോഡല്‍ ഓഫീസറായി ലാന്‍ഡ് റവന്യൂ അസി സ്റ്റന്റ് കമ്മീഷണറെയും നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.