Breaking News

റമസാൻ: ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എന്നിവിടങ്ങളിൽ തടവുകാർക്ക് മോചനം

ദുബായ് /ഷാർജ /ഫുജൈറ/ അജ് മാൻ : റമസാനോടനുബന്ധിച്ച് ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എന്നീ എമിറേറ്റുകളിലെ തടവുകാർക്ക് മോചനം. ശിക്ഷാകാലത്ത് മികച്ച സ്വഭാവം പ്രകടിപ്പിച്ച വിവിധ രാജ്യക്കാരായ തടവുകാർക്കാണ് മോചനം. ദുബായിലെ തിരുത്തൽ, ശിക്ഷാ സ്ഥാപനങ്ങളിൽ നിന്ന് വിവിധ രാജ്യക്കാരായ 1,518 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  ഉത്തരവിട്ടു.
മാപ്പുനൽകിയ വ്യക്തികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനുള്ള  ഷെയ്ഖ് മുഹമ്മദിന്റെ താൽപര്യമാണ് മാപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. ജയിൽ മോചിതരായവർക്ക് ജീവിതത്തിൽ ഒരു പുതിയ തുടക്കം നേടാനും സാമൂഹിക ജീവിതം പുനരാരംഭിക്കാനുമുള്ള അവസരമാണ് മാപ്പ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ, ദുബായ് പൊലീസുമായി സഹകരിച്ച് ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിയമനടപടികൾ ഇതിനകം ആരംഭിച്ചതായി അൽ ഹുമൈദാൻ പറഞ്ഞു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എമിറേറ്റിലെ ശിക്ഷണ- തിരുത്തൽ സ്ഥാപനങ്ങളിൽ കഴിയുന്ന 707 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 111 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. തടവുകാർക്ക് ബാക്കി കാലം അവരുടെ കുടുംബത്തോടൊപ്പം മികച്ച ജീവിതം നയിക്കാനുള്ള ഷെയ്ഖ് ഹമദിന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് മോചനമെന്ന് അധികൃതർ പറഞ്ഞു. നടപടിയെ ഫുജൈറ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ബിൻ ഗാനിം അൽ കഅബി ഷെയ്ഖ് ഹമദിന് നന്ദി പറഞ്ഞു.
സുപ്രീം കൌൺസിൽ അംഗവും അജ് മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു ഐമി അജ് മാനിലെ ജയിലുകളിൽ കഴിയുന്ന 207 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അജ്മാൻ ഭരണാധികാരിക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചു. തടവുകാരെ വിട്ടയക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1295 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിരുന്നു. 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.