ദോഹ : റമസാൻ പ്രമാണിച്ച് ഖത്തർ ജയിലുകളിൽ കഴിയുന്ന നിശ്ചിത എണ്ണം തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പൊതുമാപ്പ് നൽകി. വർഷങ്ങളായി ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് റമസാന്റെ ഭാഗമായി മാപ്പ് നൽകിയത്.ഖത്തർ ന്യൂസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ എത്ര തടവുകാർക്കാണ് മാപ്പു നൽകിയതെന്ന് വ്യക്തമല്ല. മാപ്പ് ലഭിച്ചവരുടെ വിവരങ്ങളും ലഭ്യമല്ല. മാപ്പ് ലഭിച്ചവരിൽ വിദേശികൾ ഉൾപ്പെടെ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ദേശീയ ദിനം, റമസാൻ പോലുള്ള വിശേഷ സന്ദർഭങ്ങളിൽ അമീർ പ്രതിയെ ഉത്തരവിലൂടെ മാപ്പ് നൽകി തടവുകാർക്ക് മോചനം നൽകാറുണ്ട്. പൊതുമാപ്പ് ലഭിച്ചവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ ജയിൽ മോചനം ലഭിക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.