ദോഹ : റമസാനിൽ പ്രവാസികൾ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ തോതിൽ 5 മുതൽ 7 ശതമാനം വരെ വർധന പ്രതീക്ഷിച്ച് ഖത്തറിലെ പണവിനിമയ വിപണി. വിദേശ കറൻസിയ്ക്കും ആവശ്യക്കാരേറും. റമസാനിൽ ചെലവേറുമെന്നതിനാൽ നാട്ടിലെ കുടുംബത്തിന് കൂടുതൽ പണം അയയ്ക്കുന്നവരാണ് പ്രവാസികളിൽ ഏറിയപങ്കും.
ബാങ്കിങ് മേഖലയിലെ പുരോഗതി, നാട്ടിലേക്ക് പണം അയയ്ക്കൽ, വിദേശ കറൻസികൾക്കുള്ള ഡിമാൻഡ് എന്നിവയുടെ കാര്യത്തിൽ റമസാനിൽ ഏതാണ്ട് 5 മുതൽ 7 ശതമാനം വരെ വർധനയാണ് ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ദോഹയിലെ അൽദാർ എക്സ്ചേഞ്ച് വർക്ക്സ് സിഇഒ ജുമ അൽ മാദദി ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് വിശദമാക്കിയത്.
സാധാരണ മാസങ്ങളെ അപേക്ഷിച്ച് നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിൽ റമസാനിൽ 7 ശതമാനത്തോളമാണ് വർധന. വീട്ടുചെലവിന് പുറമെ വസ്ത്രം, കുടുംബ സന്ദർശനങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളിലും ചെലവേറുമെന്നതിനാലാണ് വിശേഷാവസരങ്ങളിൽ പ്രവാസികൾ നാട്ടിലേക്ക് സാധാരണയേക്കാൾ കൂടുതൽ തുക അയയ്ക്കുന്നത്.
ഉംറ സീസൺ സമാഗതമാകുന്നതിനാൽ ഖത്തറിെല പണ വിനിമയസ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള വിദേശ കറൻസികളിലൊന്ന് സൗദി റിയാൽ ആണ്. നാട്ടിലേക്ക് പണം അയയ്ക്കുന്നവരെ കൂടുതൽ ആകർഷിക്കാൻ മിക്ക പണവിനിമയ സ്ഥാപനങ്ങളും സ്പെഷൽ പ്രമോഷൻ അല്ലെങ്കിൽ ഡിസ്ക്കൗണ്ട് ഓഫറുകളും നൽകാറുണ്ട്. തൊഴിലാളികളും ഇടത്തരം വരുമാനക്കാരുമാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നവരിൽ ഭൂരിഭാഗവും. തിരക്ക് കണക്കിലെടുത്ത് റമസാനിൽ ഖത്തറിലെ പണവിനിമ സ്ഥാപനങ്ങളുടെ പ്രവർത്തന സമയവും നീട്ടിയിട്ടുണ്ട്.
സമീപ വർഷങ്ങളിലെല്ലാം റമസാൻ നാളുകളിൽ വിദേശ പണവിനിമയ സ്ഥാപനങ്ങളിൽ ഗണ്യമായ തിരക്കാണ്. ഇടപാടുകളുടെ മൂല്യത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പണം അയക്കുന്നതിലെ ഉയർന്ന തോതും മൂല്യവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകും. നാട്ടിലെ കുടുംബത്തിന് പണം അയയ്ക്കുന്നതിലൂടെ ഖത്തറിന്റെ ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ വളർച്ചയിലേക്കുമാണ് പ്രവാസികൾ സംഭാവന നൽകുന്നത്. ഖത്തറിൽ നിന്ന് പുറത്തേക്ക് പണം അയയ്ക്കുന്നവരിൽ ഏഷ്യക്കാരാണ് മുൻപിൽ.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.