ദോഹ: റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിശ്വാസികൾക്ക് ഇഅ്തികാഫിനുള്ള പള്ളികൾ സജ്ജമാക്കി ഖത്തർ മതകാര്യ മന്ത്രാലയം. അവസാന പത്തിൽ വിശ്വാസികൾ പള്ളികളിൽ ഖുർആൻ പാരായണവും നമസ്‌കാരവും പ്രാർഥനയുമായി സജീവമാകും. രാവും പകലും ആരാധനാകർമങ്ങളിൽ മുഴുകുന്നതിനായി 205 പള്ളികളാണ് ഖത്തർ മതകാര്യ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് വഴി പള്ളികളുടെ പട്ടികയും പ്രസിദ്ദീകരിച്ചു. വെബ്‌സൈറ്റ് പരിശോധിച്ച് വിശ്വാസികൾക്ക് ഏറ്റവും അടുത്തുള്ള പള്ളി കണ്ടെത്താം. ദോഹ മുതൽ അൽ ഖോർ, വക്‌റ, ഷഹാനയ, ഉംസലാൽ ഉൾപ്പെടെ മേഖലകളിൽ ഇഅ്തികാഫ് ഇരിക്കാൻ പള്ളികൾ ഒരുക്കിയിട്ടുണ്ട്.
18 വയസ്സിന് താഴെ പ്രായാമുള്ള കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം ഇഅ്തികാഫ് ഇരിക്കാനാണ് അനുമതിയുള്ളത്. പള്ളിയും, പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും, ആരാധനക്കെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാവുന്ന വിധത്തിൽ സംസാരമോ പെരുമാറ്റമോ പാടില്ലെന്നും മതകാര്യ മന്ത്രാലയം നിർദേശിച്ചു. വസ്ത്രങ്ങൾ പള്ളിക്കുള്ളിലോ പരിസരത്തോ തൂക്കി ഇടരുത്. ഭക്ഷണം കഴിക്കാനും ഉറങ്ങാനും ഇതിനായി നിശ്ചയിച്ച സ്ഥലം തന്നെ ഉപയോഗിക്കണം. സ്ത്രീകൾക്ക് ഇഇ്തികാഫിന് അനുമതിയില്ലെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.