യുഎന്‍ അയച്ച മരുന്നുകളുമായാണ് ട്രക്കുകള്‍ എത്തുന്നത്. ട്രക്കില്‍ ജീവന്‍ രക്ഷാ മ രുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്. കുടിവെള്ളവും ഇന്ധനവും ഇല്ലായെ ന്നാ ണ് സ്ഥിരീകരണം. ഇന്നലെ കവാടം തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സമയം നീണ്ടുപോകുകയായിരുന്നു. അതേസമയം ഗാസയെ നിരീക്ഷിക്കാന്‍ സൈന്യ ത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ ച്ചയിലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനമായത്
മാനുഷിക സഹായങ്ങളുമായി വരുന്ന ട്രക്കുകള്‍ തെക്കന്‍ ഗാസയിലേക്ക് മാത്ര മേ കടത്തിവിടുള്ളു എന്ന് ഇസ്രയേല്‍ സേന അറിയിച്ചു. വടക്കന്‍ ഗാസയിലേക്ക് ട്രക്കുകള്‍ കടക്കുന്നത് തടയും.അവശ്യ മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ ഗാസയി ലേക്ക് എത്തിക്കുന്നത്. ഇന്ധനം എത്തിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കിയിട്ടില്ല. ചുരുങ്ങിയത് 20 00 ട്രക്ക് അവശ്യ സാധനങ്ങള്‍ ഗാസയ്ക്ക് വേണമെന്ന് ലോകാരോഗ്യ സംഘടന അടിയന്തരസേവന ഡ യറക്ടര്‍ മൈക്കിള്‍ റയാന്‍ നേരത്തെ പറഞ്ഞിരുന്നു.
ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ദിവസങ്ങളായി ഭക്ഷണവും വെള്ളവും ഇല്ലാതെ ആളുകള്‍ ബുദ്ധിമുട്ടിലാണ്. ഇന്ധനവും മരുന്നുമില്ലാതെ ഗാസയില്‍ ഏഴ് പ്രധാന ആശുപത്രികളും 21 ആരോ ഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തന രഹിതമായെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖുദ്ര പറഞ്ഞു. മൊബൈല്‍ ടോര്‍ച്ചുകള്‍ തെളിച്ചാ ണ് ശസ്ത്രക്രിയകള്‍ നടത്തുന്നത്. മുറിവിന് വിനാഗിരി യാണ് ഡോക്ടര്‍മാര്‍ മരുന്നായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കി യിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.