ഏഴു വര്‍ഷം മുമ്പ് റദ്ദാക്കിയ ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം പൊലിസ് ഇപ്പോ ഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഏഴു വര്‍ഷം മുമ്പ് റദ്ദാക്കിയ ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം പൊലിസ് ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി. 2015ലായിരുന്നു 66എ റദ്ദാക്കിയ ശ്രേയ സിംഗാള്‍ കേസിലെ വിധി. റദ്ദാക്കിയ വകുപ്പ് അനു സരിച്ച് ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ആയിരത്തോളം കേസുകള്‍ ഇപ്പോള്‍ നില വിലുണ്ടെന്നും ചൂണ്ടിക്കാട്ടി സന്നദ്ധ സംഘട നയായ പിയുസിഎല്‍ ആണ് കോടതിയെ സമീപിച്ചത്.
ഇത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പ്രതികരിച്ചു. അതിശയിപ്പിക്കുന്നതും ഭീകരവുമായ കാര്യ ങ്ങളാണ് നടക്കുന്നത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ ക്കാരിനു നോട്ടീസ് അയക്കാന്‍ ജസ്റ്റിസുമാരായ ആര്‍ നരിമാന്‍, കെഎം ജോസഫ്, ബിആര്‍ ഗവായി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. രണ്ടാഴ്ച യ്ക്കകം കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം അറിയിക്കണം.
ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ്, 2015 മാര്‍ച്ച് 24ന് ഐടി നിയമത്തിലെ 66എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത്. വ്യക്തതയി ല്ലാ ത്ത നിര്‍ദേശങ്ങള്‍ അടങ്ങിയ ഈ വകുപ്പ് ഭരണഘ ടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്ന് കോടതി വിലയിരു ത്തിയിരു ന്നു.
അതേസമയം, ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ടെങ്കിലും 66എ വകുപ്പ് ഇപ്പോഴുമുണ്ടെന്നായിരു ന്നു കേന്ദ്ര സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജന റല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറി യിച്ചത്. വകുപ്പ് റദ്ദാക്കിയത് ഫൂട്ട്നോട്ടായാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ പൊലീസ് കേസ് ര ജിസ്റ്റര്‍ ചെയ്യുമ്പോള്‍ വകുപ്പ് ചേര്‍ക്കുന്നു. 66എ വകുപ്പ് റദ്ദാക്കിയതായി ബ്രാക്കറ്റില്‍ പ്രത്യേകം ചേ ര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഏത് കേസായാലും പൊലീസ് ഫൂട്ട്നോട്ട് നോക്കാ ന്‍ ശ്രമിക്കില്ല എന്നായിരുന്നു ജസ്റ്റിസ് നരിമാന്‍ മറുപടി പറഞ്ഞത്.
വകുപ്പ് റദ്ദാക്കുമ്പോള്‍ പതിനൊന്നു സംസ്ഥാനങ്ങളിലായി 229 കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് 1307 ആയാണ് ഉയര്‍ന്നത്. 570 കേസുകള്‍ ഇപ്പോഴും ശേഷിക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടി ക്കാട്ടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.