രോഗിയുടെ മരണവിവരം അറിയിച്ച വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ കുറ്റ ക്കാരനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആ രോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്. ആ ക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം : രോഗിയുടെ മരണവിവരം അറിയിച്ച വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തി ല്‍ കുറ്റക്കാരനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്. ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കു മെ ന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ റെസിഡ ന്റ് ഡോക്ടറാണ് ആക്രമണത്തിന് ഇരയായത്. ഡോക്ടറുടെ പരാതിയില്‍ കൊല്ലം സ്വദേശി സെന്തില്‍ കുമാറിനെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ചവിട്ടേറ്റ ഡോക്ടര്‍ നിലവില്‍ ചികിത്സയിലാണ്. പൊലീസ് എത്തി പരി ക്കേറ്റ ഡോകടറുടെ മൊഴി രേഖപ്പെടുത്തി.
തലച്ചോറിലെ മുഴയുമായി രണ്ടാഴ്ച മുന്‍പ് ചികിത്സയ്‌ക്കെത്തിയ കൊല്ലം സ്വദേശി ശുഭയാണ് മരി ച്ചത്. ഈ സമയത്ത് ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മരണവിവരം സെന്തില്‍ കു മാറിനെ അറിയിച്ചു. വിവരം കേട്ടയുടനെ സെന്തില്‍ കുമാര്‍ ഡോക്ടറെ അസഭ്യം പറഞ്ഞ് വയറ്റില്‍ ചവിട്ടിയെന്നാണ് പരാതി.അക്രമം കണ്ട് ഓടിയെത്തിയ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരാണ് സെ ന്തിലിനെ പിടിച്ചു മാറ്റിയത്.
അക്രമത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടാകുന്ന അക്രമസംഭവങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും അ ധികൃതര്‍ വ്യക്തമാക്കി. കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്. ആക്രമണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.