റിയാദ് : രോഗികളുടെ അനുചിതമായ വിഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതിന് ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി സൗദി ആരോഗ്യ മന്ത്രാലയം. സംഭവത്തിൽ മൂന്ന് ആരോഗ്യ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. പ്രഫഷനൽ നൈതികതയ്ക്കും ആരോഗ്യ നിയമങ്ങൾക്കും വിരുദ്ധമായ വിഡിയോകൾ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. റിയാദ്, ജസാൻ, തബൂക്ക് എന്നീ പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകരാണ് കുറ്റക്കാരണെന്ന് കണ്ടെത്തിയത്.
കിടപ്പുരോഗികളുടെ അനുചിതമായ വിഡിയോകളാണ് ഇവർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതെന്നാണ് സൂചന. മാന്യമല്ലാത്തതും അശ്ലീലവുമായ പെരുമാറ്റങ്ങളും വാക്കുകളും ഉപയോഗിച്ച സാഹചര്യത്തിൽ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൈബർ ക്രൈം നിയമപ്രകാരം, പൊതുമൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും ഹാനികരമായ വിവരങ്ങൾ നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്നതാണ്. മനുഷ്യാവകാശം, സുരക്ഷ, അന്തസ്സ് എന്നീ അടിസ്ഥാന തത്വങ്ങൾ കണക്കിലെടുത്ത് വ്യക്തികളുടെയും സമൂഹത്തിന്‍റെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ തങ്ങളുടെ പ്രഫഷനൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റിസ് പുറപ്പെടുവിച്ച ഹെൽത്ത് പ്രാക്ടീഷനർ എത്തിക്‌സ് ഗൈഡിൽ, രോഗികളുടെ ഫോട്ടോ എടുക്കുന്നത് നിരോധിച്ചിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.