റിയാദ് : രോഗ അവധികളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ആരോഗ്യം മന്ത്രാലയം. വ്യാജ രേഖകൾ ഹാജരാക്കിയാൽ ഒരു വർഷം തടവും 100,000 സൗദി റിയാൽ വരെ പിഴയുമാണ് ശിക്ഷ. സാമൂഹിക മാധ്യമങ്ങളിലൂടെ ക്രമരഹിതമായി അസുഖ അവധി വിതരണം പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനെതിരെയും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തെറ്റും വ്യാജവുമായ കൃത്രിമ മെഡിക്കൽ റിപ്പോർട്ട് നൽകുന്ന എല്ലാ വ്യക്തികളും ശിക്ഷിക്കപ്പെടും. അസുഖ അവധി ലഭിക്കുന്നതിനുള്ള വ്യവസ്ഥാപിത രീതി “സെഹ്ഹാത്തി” പ്ലാറ്റ്‌ഫോം വഴിയാണെന്ന് അധികൃതർ ഓർമപ്പെടുത്തി. ഇതിലൂടെ മെഡിക്കൽ റിപ്പോർട്ടുകളുടെ വിശ്വാസ്യത ഉറപ്പാക്കുകയും ജീവനക്കാരനും ജോലിസ്ഥലവും ആരോഗ്യ സൗകര്യങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ വേഗത വർധിപ്പിക്കുകയും സുതാര്യതയും ഉന്നത ഗുണനിലവാരവുമുള്ള ആരോഗ്യ സേവനങ്ങൾ നൽകാനും കഴിയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ക്രമരഹിതമായ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെ വ്യക്തികൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. റിപ്പോർട്ടുകളുടെ കൃത്യതയും നടപടിക്രമങ്ങളുടെ സമഗ്രതയും ഉറപ്പാക്കാൻ സെഹാത്തി പ്ലാറ്റ്‌ഫോം മാത്രമേ ഉപയോഗിക്കാവൂ. രോഗാവധിയുടെ ലക്ഷ്യങ്ങൾ ഫലപ്രദമായി കൈവരിക്കുന്നതിനും അവയുടെ ഉചിതമായ ഉപയോഗം ഉറപ്പാക്കുന്നതിനുമായി ഡേറ്റ ശേഖരിക്കുന്നതിനും താരതമ്യം ചെയ്യുന്നതിനും പ്രാപ്തമാക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി രോഗാവധികളും ഗുണഭോക്താവിന്റെ മെഡിക്കൽ റെക്കോർഡുമായുള്ള പൊരുത്തവും താരമതമ്യതയും ഇടയ്ക്കിടെ അവലോകനം ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ, ഗുണഭോക്താവിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് അർഹരായവർക്ക് മാത്രം രോഗാവധി നൽകുന്നതിനും പ്രൊഫഷനൽ ധാർമ്മികതയും മെഡിക്കൽ ഉത്തരവാദിത്തവും പാലിക്കുന്നതിനും ആരോഗ്യ വിദഗ്ധർ പ്രതിജ്ഞാബദ്ധരാകേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഓർമപ്പെടുത്തി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.