ദോഹ : ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കിലെ കുതിപ്പ് തുടരുന്നു. മാസാദ്യമായതിനാല്‍ പ്രവാസികള്‍ക്ക് വര്‍ധന പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നത് ആശ്വാസകരം. ഓഹരി വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് വിനിമയ നിരക്കുകളില്‍ വര്‍ധന.ശമ്പളം ലഭിക്കുന്ന ആഴ്ചയായതിനാല്‍ വിനിമയ നിരക്കിലെ വര്‍ധന പ്രവാസികള്‍ക്ക് ഇരട്ടി നേട്ടമാണ്. സ്വകാര്യ മേഖലയിൽ മിക്ക കമ്പനികളും 5നും 10നും ഇടയിലാണ് ശമ്പളം കൊടുക്കുന്നത് എന്നതിനാൽ വർധന കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുക വരും ദിവസങ്ങളിലാണ്. നിലവിലെ നിരക്ക് വർധന 10 വരെയെങ്കിലും തുടരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. നോമ്പുകാലമായതിനാല്‍ നാട്ടിലെ കുടുംബത്തിനായി പതിവിലും അല്‍പം കൂടുതല്‍ പണം അയയ്ക്കുന്നവരാണ് മിക്കവരും.ഉദാഹരണത്തിന് 500 ഖത്തര്‍ റിയാലിന് നിലവിലെ വിനിമയ നിരക്ക്് അനുസരിച്ച് ഏകദേശം 11,960 രൂപയോളമാണ് ലഭിക്കുക. യുഎഇ ദിർഹമാണെങ്കിൽ 500 ദിർഹത്തിന് ഏകദേശം 11,850 രൂപയും ലഭിക്കും. അതേസമയം ഓഹരി വിപണിയിലേതിനേക്കാള്‍ നേരിയ വ്യത്യാസത്തിലായിരിക്കും പണവിനിമയ സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് അയയ്ക്കുമ്പോൾ ലഭിക്കുന്ന നിരക്ക്
രൂപയുടെ മൂല്യം ഇടിയുന്നത് പതിവാകുന്നതിനാല്‍ സമീപ ആഴ്ചകളിലായി വിനിമയ നിരക്കിലെ ഏറ്റക്കുറച്ചില്‍ തുടരുകയാണ്. ഖത്തർ റിയാലും ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് പലപ്പോഴും വിപണിയിൽ 24 കടന്നെങ്കിലും നാട്ടിലേയ്ക്ക്് അയക്കുമ്പോൾ പ്രവാസികൾക്ക് 23 രൂപ 80 പൈസ മുതൽ 23 രൂപ 90 പൈസ വരെയാണ് വിനിമയ മൂല്യം ലഭിക്കുന്നത്.
വിനിമയ നിരക്ക് രൂപയിൽ (വിപണി നിരക്ക് പ്രകാരം)
∙ ഖത്തര്‍ റിയാല്‍ – 23 രൂപ 92 പൈസ
∙ യുഎഇ ദിര്‍ഹം -23 രൂപ 71 പൈസ
∙ കുവൈത്ത് ദിനാര്‍ -282 രൂപ 28 പൈസ
∙ ബഹ്‌റൈന്‍ ദിനാര്‍ -231 രൂപ 62 പൈസ
∙ ഒമാനി റിയാല്‍ – 226 രൂപ 20 പൈസ
∙ സൗദി റിയാല്‍ – 23 രൂപ 22 പൈസ
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.