അബുദാബി : ലോകരാജ്യങ്ങളുടെ രുചി വൈവിധ്യങ്ങളുമായി യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യമേള (ലുലു വേൾഡ് ഫുഡ് സീസൺ-2) ആരംഭിച്ചു. 13 വരെ നടക്കുന്ന മേളയോടനുബന്ധിച്ച് ആദായ വിൽപനയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള ഭക്ഷ്യോൽപന്നങ്ങൾ വിലക്കുറവിൽ ലഭിക്കും. അബുദാബി അൽവഹ്ദാ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ സെലിബ്രിറ്റി ഷെഫ് മനാൽ അൽഅലേം ഉദ്ഘാടനം ചെയ്തു. അറബിക്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനന്റൽ തുടങ്ങി വ്യത്യസ്തതരം ഭക്ഷണം ലഭ്യമാണ്. ഓർഗാനിക്, വെജിറ്റേറിയൻ ഭക്ഷ്യവിഭവങ്ങൾക്ക് പ്രത്യേക മേഖല തന്നെ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് രുചികളാസ്വാദിക്കാൻ നാടൻ തട്ടുകടയും വേൾഡ് ഫുഡിൽ ഇടം പിടിച്ചു.
ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമായ സുഷി തത്സമയം തയാറാക്കി നൽകും. ഭക്ഷ്യ വസ്തുക്കൾക്ക് മാത്രമല്ല മറ്റു ഉൽപന്നങ്ങൾക്കും വിലക്കിഴിവുണ്ട്. ലുലു റീജനൽ ഡയറക്ടർ പി.വി. അജയകുമാർ, റീജനൽ മാനേജർ മുഹമ്മദ് ഷാജിത്, കൊമേഴ്സ്യൽ മാനേജർ സക്കീർ ഹുസൈൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.