മധ്യപ്രദേശിലെ മാണ്ഡ്ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രി യും ബിജെപി സ്ഥാനാര്‍ഥിയു മായ ഫഗ്ഗന്‍ സിങ് കുലസ്തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് ബോര്‍ഡില്‍ പ്രത്യക്ഷ പ്പെട്ടത്
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ സ്ഥാപിച്ച ബോ ര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം. അമളി മനസിലാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ ത ന്നെ ബോര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം മാറ്റുകയും ചെയ്തു. മധ്യപ്രദേശിലെ മാണ്ഡ്ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രി യും ബിജെപി സ്ഥാനാര്‍ഥിയുമായ ഫഗ്ഗന്‍ സിങ് കുലസ്തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്.
മണ്ഡ്ലയില്‍ രജനീഷ് ഹര്‍വന്‍ഷ് സിങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രജനീഷ് ഹര്‍വന്‍ഷിന്റെ പ്രചാര ത്തിന്റെ ഭാഗമായാണ് റാലിയും പൊതുസമ്മേളനവും സംഘടിപ്പത്. വേദിയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര് ഡില് സോണിയ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പ്രിയങ്കാ ഗാന്ധി ഉള്‍പ്പടെയുള്ള നേ താക്കളുടെ ചിത്രങ്ങളും കാണാം.
അതേസമയം, സംഭവത്തില്‍ മാനുഷികമായ പിഴവാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറ ഞ്ഞു. എല്ലാത്തിനെയും രാഷ്ട്രീയവത്കരിക്കുന്നത് ബിജെപിയുടെ ശീലമാണെന്നും ഇതിനെതിരെ ഒന്നും പറയാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
കേന്ദ്രമന്ത്രിയും ആറ് തവണ എംപിയുമായ ഫഗ്ഗന്‍ സിംഗ് കുലസ്തേമണ്ഡലത്തില് സുപരിചിതനാണ്. 1996 മുതല്‍ മണ്ഡലത്തെ പ്രതിനീധികരിക്കുന്നത് ഇദ്ദേഹമാണ്. മധ്യപ്രദേശില്‍ നാല് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19 ന് നടക്കും. ഏപ്രില്‍ 26, മെയ് 7, മെയ് 13 എന്നിങ്ങനെയാണ് മറ്റ് ഘ ട്ടങ്ങള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് സം സ്ഥാനത്ത് കോണ്‍ഗ്രസിന് ജയിക്കാനായത്. മറ്റ് 28 സീറ്റുകളും ബിജെപി നേടിയിരുന്നു. ചിന്ദ്് വാര മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍നാഥാണ് സിറ്റിങ് എംപി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.