ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സഹായത്തോടെ രാസപദാര്‍ത്ഥം ചേര്‍ത്ത മത്സ്യം റെയ്ഡ് ചെയ്ത് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍.
കോള്‍ സെന്ററിലെ ഫോണ്‍ നമ്പര്‍: 04712525200, ടോള്‍ ഫ്രീ നമ്പര്‍: 18004253183 ഫിഷറീസ് മന്ത്രിയുടെ ഓഫിസ് നമ്പര്‍: 04712327796, മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം നമ്പര്‍: 8547155621 (മേഖല കണ്‍ട്രോള്‍ റൂം നമ്പര്‍: വിഴിഞ്ഞം : 04712480335, വൈപ്പിന്‍ 9496007048, 04842502768, ബേപ്പൂര്‍ : 04952414074).
തിരുവനന്തപുരം : ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്സ്യം വി ല്‍ക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. രാസ വിഷം ചേര്‍ത്ത മത്സ്യം വി ല്‍ക്കുന്നത് സംബന്ധിച്ച് ധാരാളം പരാതികള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വരുന്നുണ്ടെന്ന് മന്ത്രി സ ജി ചെറിയാന്‍ പറഞ്ഞു.
മത്സ്യമേഖലയിലെ പരാതികള്‍ക്കും സംശയങ്ങള്‍ക്കും യഥാസമയം മറുപടിയും പരിഹാര നിര്‍ദേ ശങ്ങളും നല്‍കുന്നതിനായി തിരുവനന്തപു രത്തെ ഫിഷറീസ് ഡയറക്ടറേറ്റില്‍ സജ്ജീകരിച്ച ഫി ഷറീസ് കോള്‍ സെന്റര്‍, മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം, ഫിഷറീസ് കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ ഫ്‌ളാഗ് ഓഫ് എന്നിവ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സഹായത്തോടെ രാസപദാര്‍ത്ഥം ചേര്‍ത്ത മത്സ്യം റെയ്ഡ് ചെയ്ത് നിയമാനുസൃതമായ നടപടി സ്വീകരിക്കും. സംശയം തോന്നിയാല്‍ പരിശോധി ക്കാനുള്ള സംവിധാനത്തിലേക്ക് മാറുകയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം മത്സ്യതൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ന്യൂനമര്‍ദ്ദ സാധ്യത, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കാറ്റിന്റെ വേഗത തുടങ്ങിയ അറിയിപ്പ് മത്സ്യത്തൊ ഴി ലാളികള്‍ക്ക് കൈമാറാന്‍ കണ്‍ട്രോള്‍ റൂമിന് സാധിക്കും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും യാനങ്ങള്‍ നിരീക്ഷിക്കാനും കണ്‍ട്രോള്‍ റൂമുകള്‍ക്ക് കഴിയും. സമയത്ത് അറിഞ്ഞാല്‍ പല അപ കടങ്ങളും ഒഴിവാക്കാന്‍ കഴിയും. കോള്‍ സെന്ററില്‍ വരുന്ന പരാതികള്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കില്‍ മന്ത്രിയുടെ ഓഫീസ് നമ്പറില്‍ ബന്ധപ്പെടാമെന്നും പരാതികളില്‍ ഉചിതമായ നടപടി സ്വീകരിക്കു മെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് ഡയറക്ടര്‍ സി.എ. ലത, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീലു എന്‍.എസ്, ഡെപ്യൂട്ടി ഡയറക്ടര്‍ മറൈന്‍ താജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോള്‍ സെന്ററിലെ ഫോണ്‍ നമ്പര്‍: 04712525200, ടോള്‍ ഫ്രീ നമ്പര്‍: 18004253183 ഫിഷറീസ് മന്ത്രിയുടെ ഓഫിസ് നമ്പര്‍: 04712327796, മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം നമ്പര്‍: 8547155621 (മേഖല കണ്‍ട്രോള്‍ റൂം നമ്പര്‍: വിഴിഞ്ഞം : 04712480335, വൈപ്പിന്‍ 9496007048, 04842502768, ബേപ്പൂര്‍ : 04952414074).
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.