സാമൂഹ്യ വികസന സൂചികകളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളോട് കിട പിടിക്കുന്ന പ്രദേശമാണ് കേരളമെന്ന് അഭിമാനത്തോടെ പറയുന്നവരാണ് മലയാളികള്‍. രാജ്യാന്തര മാധ്യമങ്ങളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നതാണ് കേരള മോഡല്‍ വികസനം എന്ന് തലയുയര്‍ത്തി പിടിച്ച് അഭിമാനം കൊള്ളുന്നവരാണ് നമ്മള്‍. കൊറോണയെ തുരത്താന്‍ നടത്തിയ ശ്രമത്തിന്റെ പേരില്‍ കേരളത്തിന്റെ ഖ്യാതി ലോകമെമ്പാടുമെത്തിയില്ലേ എന്ന് `കേരളമെന്ന് കേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളക്കുന്ന’ മലയാളി ചോദിക്കുന്നത് അല്‍പ്പം ഗര്‍വോടെ തന്നെയാണ്. പക്ഷേ ആ അഭിമാനവും ഗര്‍വുമെല്ലാം കേരളത്തിലെ കുപ്രസിദ്ധമായ കൊലപാതക രാഷ്‌ട്രീയം എന്ന വിഷയത്തിലേക്ക് വരുമ്പോള്‍ ഇല്ലാതാകും. ഉയര്‍ത്തിപ്പിടിച്ച തല കുനിയും. ഞരമ്പില്‍ തിളച്ച ചോര ചൂടാറി തണുത്ത് പോകും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് ഏറെ കാലമായി കേരളം. രാഷ്‌ട്രീയ പ്രബുദ്ധതയുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് കൊലപാതക രാഷ്‌ട്രീയത്തിന്റെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ വാര്‍ത്തകള്‍ ഭക്ഷിക്കുന്ന മലയാളിക്ക് അപകട മരണങ്ങളെ പോലെ സ്വാഭാവികമായി തീര്‍ന്നിരിക്കുന്നു. കഴിഞ്ഞ ദിവസം വെഞ്ഞാറമ്മൂട് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഒരു ഞെട്ടലും നല്‍കാതെ മറവിയിലേക്ക് നീങ്ങുന്ന മറ്റൊരു വാര്‍ത്തയായി പര്യവസാനിക്കുമെന്നതില്‍ സംശയമില്ല.
ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ വികസനത്തിലും വിദ്യാഭ്യാസത്തിലും അങ്ങേയറ്റം പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ സംഭവിക്കുന്നതു പോലുള്ള ക്രിമിനല്‍ രാഷ്‌ട്രീയം കേരളത്തില്‍ പതിറ്റാണ്ടുകളായി ഒരു മാറ്റവുമില്ലാതെ തുടരുന്നത് എന്തുകൊണ്ടാണ്? അന്യനാട്ടുകാരുടെ മുന്നില്‍ മലയാളിക്ക് എന്നും നാണക്കേടായി എന്തുകൊണ്ടാണ് ഈ സവിശേഷ രാഷ്‌ട്രീയ സംസ്‌കാരം നാം കാലങ്ങളായി പിന്തുടരുന്നത്? മലയാളിയുടെ രാഷ്‌ട്രീയ പ്രബുദ്ധത എന്നത് കേവലം സങ്കല്‍പ്പം മാത്രമാണ്. ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട കക്ഷി രാഷ്‌ട്രീയം യഥാര്‍ത്ഥത്തില്‍ അരാഷ്‌ട്രീയതയുടെ അടയാളമാണ്.
നമ്മുടെ സമൂഹം നേരിടുന്ന അടിസ്ഥാനപരമായ പല പ്രശ്‌നങ്ങളിലും ഇന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ഈ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി പ്രതിഷേധമോ പ്രക്ഷോഭമോ സൃഷ്‌ടിക്കാനുള്ള ആശയദാര്‍ഢ്യമുള്ള പൗരസമൂഹത്തിന്റെ അഭാവം നമ്മുടെ സംസ്ഥാനത്തുണ്ട്. വികസിത രാജ്യങ്ങളില്‍ കാണുന്നതു പോലെ തങ്ങളെ നേരിട്ട് ബാധിക്കുന്ന നീതി നിഷേധങ്ങള്‍ക്കെതിരെ തെരുവിലിറങ്ങാനും പ്രക്ഷോഭത്തിലേര്‍പ്പെടാനും ധൈര്യം കാട്ടുന്ന, കക്ഷിരാഷ്‌ട്രീയത്തിന് ഉപരിയായി കണ്ണിചേരുന്ന ശക്തമായ പൗരസമൂഹത്തിന്റെ ഇടപെടലുകള്‍ നമ്മുടെ നാട്ടില്‍ സംഭവിക്കുന്നില്ല. പ്രതിഷേധങ്ങള്‍ പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്ന, യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയമായി നിഷ്‌ക്രിയമായ സമൂഹമാണ് നമ്മുടേത്. കക്ഷിരാഷ്‌ട്രീയത്തിന്റെ അഴിഞ്ഞാട്ടങ്ങളോട് മലയാളി മൗനം പാലിക്കുന്നതിന്റെ കാരണവും അതാണ്. ഡിവൈഎഫ്‌ഐയോ യൂത്ത് കോണ്‍ഗ്രസോ യുവമോര്‍ച്ചയോ പൊതുവിടങ്ങള്‍ അക്രമത്തിന്റെ വേദിയാക്കി മാറ്റിയാല്‍ അത് ദൈനംദിന ജീവിതത്തിലെ പതിവുകാഴ്‌ചയായി നിസ്സംഗരായി നോക്കിനില്‍ക്കുന്നവരാണ് മലയാളികള്‍. രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കൊലപാതകങ്ങളും മലയാളികള്‍ക്ക് സാധാരണ സംഭവങ്ങള്‍ മാത്രമാണ്.
രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ മാതൃകാപരമായ അന്വേഷണം മിക്കപ്പോഴും നടക്കാറില്ല. ഇനി അഥവാ ആസൂത്രണം നടത്തിയവര്‍ ശിക്ഷിക്കപ്പെട്ടാലും അവരെ വീരന്മാരായി ചിത്രീകരിക്കാന്‍ നമ്മുടെ പാര്‍ട്ടികള്‍ക്ക് യാതൊരു മടിയുമില്ലാത്ത സംഭവങ്ങളുമുണ്ട്. ഇതിനെ ചോദ്യം ചെയ്യാനുള്ള കക്ഷിരാഷ്‌ട്രീയത്തിനുപരിയായ പൗരശക്തി രൂപം കൊള്ളാത്ത കാലത്തോളം കേരളം രാഷ്‌ട്രീയ കൊലപാതകികളുടെ വിഹാരകേന്ദ്രമായി തുടരും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.