രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെ ന്ന് സുരേഷ് ഗോപി എംപി. ഓരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമാ യാലും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തും. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം
ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയാറെന്ന് സു രേഷ് ഗോപി എംപി.ഓരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമായാലും ഒരു പ്രദേശത്തി ന്റെ സമാധാനം കൂടി കെടുത്തുകയാണ്. അത് രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെയാണ് ബാധിക്കുന്നതെ ന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് എത്രയോ തവണയാണ് പറയുന്നത്. ഇനി കാലുപിടിക്കണോ അതിനും തയ്യാറാണ്. ഒരു പരിധിയുമില്ലാതെ ആരുടെ കാലുപിടിക്കാനും തയ്യാറാണ്. സുരേഷ് ഗോപി പറഞ്ഞു.
വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍, അവരുടെ മനോനില, നഷ്ടപ്പെട്ടവരുടെ ആള്‍ക്കാരുടെ കുഞ്ഞുങ്ങള്‍ മാ ത്രമല്ല സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സില്‍ കളങ്കമായി അവരെ ഒരു മോശപ്പെട്ട സംസ്‌കാരത്തി ലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണ് ഇത്തരം കൊലപാതകങ്ങളെന്നും സുരേഷ് ഗോപി എംപി പറ ഞ്ഞു.
രണ്‍ജിത്ത് വധക്കേസില്‍ പ്രതികളെത്തേടി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്
രണ്‍ജിത്ത് വധക്കേസില്‍ പ്രതികളെത്തേടി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. കൃത്യത്തില്‍ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചന കള്‍ ലഭിച്ചതോടെയാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്. പ്രതികള്‍ ലോകത്ത് എവിടെപ്പോയി ഒളിച്ചാലും പിടികൂടുമെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്നലെ വ്യക്തമാ ക്കിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.