സുധീര്‍നാഥ്
ത്യക്കാക്കര എന്ന പ്രദേശം കളമശ്ശേരിയും, ഇടപ്പള്ളിയും ചേര്‍ന്ന ഇടമാണ്. അതുകൊണ്ട് തന്നെ ത്യക്കാക്കരയുടെ രാഷ്ട്രീയത്തില്‍ ഈ രണ്ട് ഇടങ്ങളിലേയും സംഭവങ്ങള്‍ രാഷ്ട്രീയമായി ത്യക്കാക്കരയുടെ സ്പന്ദനങ്ങളാണ് എന്ന് വിലയിരുത്തേണ്ടതുണ്ട്. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊലചെയ്യപ്പെട്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അത് കാരണമായി.
സിഐടിയു നേതാവായിരുന്ന കെ എന്‍ രവീന്ദ്രനാഥ് ഇടപ്പള്ളി സ്കൂളില്‍ ഒന്‍പതാം തരത്തില്‍ പഠിക്കുമ്പോള്‍ സര്‍.സി.പിക്കെതിരെ പഠിപ്പുമുടക്കിന് നേതൃത്വം നല്‍കി, പതിമൂന്നാം വയസ്സു മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി. സ്റ്റുഡന്‍റ്സ് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്റ്റുഡന്‍സ് യൂണിയനില്‍ ചേര്‍ന്നു. 1960ല്‍ ത്യക്കാക്കരയില്‍ തനിക്ക് ലഭിച്ച ഒരേക്കറിലേറെ ഭൂമി പാര്‍ട്ടിക്ക് ദാനമായി നല്‍കി. കൂടാതെ പിന്നീടും സ്വന്തം പേരിലുള്ള ഭൂമികള്‍ പാര്‍ട്ടിക്ക് നല്‍കി. 1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മില്‍ ചേര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും മുന്‍ രാജ്യസഭാ അംഗവുമായിരുന്നു ഇ ബാലാനന്ദന്‍. ഭാര്യ സരോജിനി ബാലാനന്ദന്‍ ജനാധിപത്യ മഹിളാ അസോസിയഷന്‍ നേതാവായിരുന്നു. ഇരുവരും കളമശ്ശേരിയിലാണ് താമസിച്ചിരുന്നത്.
ദേശാഭിമാനി എഡിറ്ററും, മുന്‍ രാജ്യസഭാ അംഗവുമായ പി രാജീവ് സര്‍വ്വസമ്മതനായ രാഷ്ട്രീയ നേതാവാണ്. പാര്‍ലമെന്‍റ് കാലാവധി കഴിഞ്ഞുള്ള യാത്രയയപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒരു പോലെ രാജീവ് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു. അരുണ്‍ ജറ്റ്ലി രാജ്യസഭയില്‍ പരസ്യമായി പാര്‍ട്ടി സെക്രട്ടറിയോട് കാര്യം ആവശ്യപെടുകയും ചെയ്തു. കോണ്‍ഗ്രസും, ബിജെപിയും, സമാജ് വാദി പാര്‍ട്ടിയും, ബിഎസ്പിയുമടക്കം അങ്ങിനെ ഒരേസ്വരത്തില്‍ മറ്റൊരവസരത്തിലും ഒരു യാത്രയയപ്പിലും പറഞ്ഞിട്ടില്ല.
കോണ്‍ഗ്രസിന്‍റേയും യൂത്ത് കോണ്‍ഗ്രസിന്‍റേയും നേതാവായിരുന്നു അമ്പാട്ട് കുടുംബാംഗം എ സി ജോര്‍ജ്. അദ്ദേഹം മുകുന്ദപുരത്ത് നിന്ന് പാര്‍ലമെന്‍റിലെത്തി കേന്ദ്ര മന്ത്രിയായി അദ്ദേഹത്തിന്‍റെ സഹോദരനാണ് കേരള രാഷ്ട്രീയ ചരിത്ത്രിലെ കാസ്റ്റിങ്ങ് വോട്ട് ചെയ്ത കേരള നിയമസഭാ സ്പീക്കറായിരുന്ന എ സി ജോസ്. പാര്‍ലമെന്‍റിലേയ്ക്ക് ത്യശ്ശൂരില്‍ നിന്നും ഇടുക്കിയില്‍ നിന്നും എ സി ജോസ് ജയിച്ചിട്ടുണ്ട്. വീക്ഷണം പത്രത്തിന്‍റെ എഡിറ്ററും, കൊച്ചിന്‍ മേയറും, കയര്‍ ബോഡിന്‍റെ ചെയര്‍മാനായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ജനതാ പ്രസ്ഥാനത്തിന്‍റെ കേരളത്തിലെ പ്രമുഖരായ രണ്ട് നേതാക്കള്‍ ത്യക്കാക്കരയിലുണ്ട്. കെ ചന്ദ്രശേഖരനും, ആലുങ്കല്‍ ദേവസിയും. കെ ചന്ദ്രശേഖരന്‍ നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആലുങ്കല്‍ ദേവസ്സി കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വ്യക്തിത്ത്വമായിരുന്നു. കോവിഡ് ബാധിച്ചാണ് അദ്ദേഹം അന്തരിച്ചത്.
ഞാലകം പഞ്ചായത്താണ് പിന്നീട് കളമശ്ശേരി പഞ്ചായത്തായി മാറിയത്. കളമശ്ശേരി പഞ്ചായത്തിന്‍റെ നീണ്ട 17 വര്‍ഷം പ്രസിഡന്‍റ് സ്ഥാനത്തിരുന്ന് ഭരിച്ച പി എ ബീരാന്‍ കുട്ടി ഒരു പ്രസ്ഥാനം തന്നെയായിരുന്നു. ബീരാന്‍ കുട്ടിക്ക് കളമശ്ശേരിയിലെ എല്ലാ വീടുകളുമായി നല്ല ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കളമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കോട്ടയായിരുന്നു. ബീരാന്‍കുട്ടിയുടെ നേത്യപാഠവം പ്രതിപക്ഷ കക്ഷിയിലെ നേതാക്കള്‍ പോലും ഇന്നും സമ്മതിക്കുന്നു. ബീരാന്‍കുട്ടിയുടെ പിന്‍മാറ്റത്തോടെ മാത്രമേ കളമശ്ശേരിയില്‍ മറ്റ് പാര്‍ട്ടികള്‍ വളര്‍ന്നുള്ളൂ. കളമശ്ശേരി 1990 ആയപ്പോള്‍ മുനിസിപ്പാലിറ്റിയായി. 1995 മുതല്‍ മുനിസിപ്പാലിറ്റി ഭരണം കോണ്‍ഗ്രസിന്‍റെ സ്വന്തമാക്കി. ജമാല്‍ മണക്കാടനായിരുന്നു കോണ്‍ഗ്രസിനെ നയിച്ചിരുന്നത്. പിന്നീട് തുടര്‍ച്ചയായി നാളിതുവരെ കോണ്‍ഗ്രസാണ് മുനിസിപ്പാലിറ്റി ഭരിക്കുന്നത്. ബിജെപിക്ക് വേണ്ടത്ര അണികളില്ലാത്ത പ്രദേശമാണ് ത്യക്കാക്കര. ത്യക്കാക്കരയില്‍ ഡോക്ടര്‍ ജി എന്‍ നായര്‍ ഹൈദവ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മുന്നില്‍ നിന്ന വ്യക്തിയാണ്. ത്യക്കാക്കര ക്ഷേത്രത്തിന്‍റെ പുരോഗതിക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹം സ്ഥാപിച്ചതാണ് ക്ഷേത്രത്തിന് മുന്നില്‍ കാണുന്ന വലിയ മണി. കാര്‍ട്ടൂണിസ്റ്റും ചലചിത്രകാരനുമായ ജി അരവിന്ദന്‍റെ അമ്മാവനണ് അദ്ദേഹം. അറിയപ്പെടുന്ന പല്ല് ഡോക്ടറായ അദ്ദേഹം സ്ഥാപിച്ചതാണ് പാലാരിവട്ടത്തുള്ള നായേഴ്സ് ക്ലിനിക്ക്. ഹൈദവ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഡോക്ടര്‍ക്കൊപ്പം സുബ്രഹ്മണ്യ ശര്‍മ്മ, ദീപക്ക് കുമാര്‍, തോപ്പില്‍ മനോഹരന്‍ തുടങ്ങിയവരാണ് കൂടെ ഉണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് ബിജെപി ത്യക്കാക്കരയില്‍ വളരുന്നത്. നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരം ഏറ്റടുത്തതോടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഒട്ടേറെ വ്യക്തികള്‍ ബിജെപിയിലേയ്ക്ക് എത്തിയിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.