രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 99 ശതമാനമാണ് പോ ളിങ്. കേരളത്തില്‍ നൂറു ശതമാനം പോളിങ് രേഖപ്പെടുത്തി. 11 സംസ്ഥാനങ്ങളില്‍ നൂ റു ശതമാനം പോളിങ് രേഖപ്പെടുത്തി.
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 99 ശതമാനമാണ് പോളിങ്. കേരളത്തില്‍ നൂറു ശതമാനം പോളിങ് രേഖപ്പെടുത്തി. 11 സംസ്ഥാനങ്ങളില്‍ നൂറു ശതമാനം പോളിങ് രേ ഖപ്പെടുത്തി. 726 എംപിമാര്‍ വോട്ട് രേഖപ്പെടുത്തി. 8 എംപിമാര്‍ വോട്ട് ചെയ്തില്ല. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബാലറ്റ് ബോക്സുകള്‍ വിമാന, റോഡ് മാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കും. ജൂലൈ 21നാണ് വോട്ടെണ്ണല്‍.
പല സംസ്ഥാനങ്ങളിലും ക്രോസ് വോട്ടിങ് നടന്നതായും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ്, എന്‍സിപി, എസ്പി എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതായാണ് വിവരം. രാജ്യ സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ ത്ഥിക്ക് വേണ്ടി വോട്ട് ചെയ്ത ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയ് ദ്രൗപതി മുര്‍മുവിന് വേണ്ടി യാണ് വോട്ട് ചെയ്തത്. തന്റെ മനസാക്ഷിയ്ക്ക് അനുസരിച്ചാണ് വോട്ട് ചെയ്തതെന്ന് അദ്ദേ ഹം പറഞ്ഞു. താന്‍ കോണ്‍ഗ്രസ് വിടുമെന്ന സൂചനയും ബിഷ്‌ണോയ് നല്‍കി. ഒഡീഷയില്‍ കോണ്‍ഗ്ര സ് എംഎല്‍എ മുഹമ്മദ് മൊഖ്വിം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു.
ഉത്തര്‍പ്രദേശില്‍ എന്‍സിപി നേതാവ് ശിവ്പാല്‍ യാദവ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. യശ്വ ന്ത് സിന്‍ഹ മുലായം സിങ് യാദവിനെ ഐഎസ് ഏജന്റ് എന്ന് വിളിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പിന്തു ണയ്ക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മുലായം സിങ് യാദവിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന എസ്പി നേതാക്കള്‍ക്ക് സിന്‍ ഹ യെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്പി എംഎല്‍ എ ഷാസില്‍ ഇസ്ലാം മുര്‍മുവിനാണ് വോട്ട് ചെയ്തത്.
അതേസമയം, പഞ്ചാബില്‍ എസ്എഡി എംഎല്‍എ മന്‍പ്രീത് സിങ് അയലി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പി ന്തുണയ്ക്കാന്‍ തീരുമാനിക്കുന്നതിന് മു മ്പ് പാര്‍ട്ടി നേതൃത്വം തന്നോട് കൂടിയാലോചിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ എന്‍സിപി എം എല്‍എ കന്ദല്‍ എസ് ജഡേജ മുര്‍മുവിന് വോട്ട് ചെയ്തു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.