ചെമ്പ്ര സ്വദേശി വിജീഷാണ് കഴിഞ്ഞ ദിവസം ക്വാറിയിലെ പാറകള്‍ക്കിടയില്‍ കുടുങ്ങിയ ത്. ഒരു രാത്രി മുഴുവന്‍ ഇയാള്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിക്കിടന്നു
കോഴിക്കോട്: പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ ഫോഴ്സും പൊലീസും രക്ഷപ്പെ ടുത്തി. ചെമ്പ്ര സ്വദേശി വിജീഷാണ് കഴിഞ്ഞ ദിവസം ക്വാറിയിലെ പാറകള്‍ക്കിടയില്‍ കുടുങ്ങിയ ത്. ഒരു രാത്രി മുഴുവന്‍ ഇയാള്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിക്കിടന്നു.
വെള്ളിയാഴ്ച ഉച്ചയോടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് രണ്ടു കാലുകള്‍ മാ ത്രം പുറത്തേക്ക് കാണുന്ന രീതിയില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിജീഷിനെ കണ്ടെത്തിയത്. തുടര്‍ ന്ന് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. നരിക്കുനിയില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ പി ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്ര വര്‍ത്തനം നടത്തിയത്.
വലിയ പാറക്കല്ലുകള്‍ നീക്കം ചെയ്ത് ശേഷം മറ്റു കല്ലുകള്‍ കയറിട്ട് ബന്ധിപ്പിച്ച് സാഹസികമായാണ് ഇയാളെ പുറത്തെത്തിച്ചത്. അവശനായ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി പി രാമചന്ദ്രന്‍, കെ കെ രമേശന്‍ സീനിയര്‍ ഫയര്‍ & റെ സ്‌ക്യൂ ഓഫീസര്‍ എന്‍ ഗണേശന്‍, ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ എ നിപിന്‍ദാസ്, ഒ അബ്ദുള്‍ ജലീല്‍, ടി സനൂപ്, എം പി രജിന്‍, കെ രഞ്ജിത്, എം അനീഷ്, കെ കെ അനൂപ്, ഹോം ഗാര്‍ഡ് കെ സുജിത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.