നിലവില്‍ രാജ്യത്തെ 70% കോവിഡ് കേസുകളും കേരളത്തിലാണെങ്കിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപി ച്ചതോടെ കോറോണ വൈറസ് സമൂഹം ഒന്നാകെ വിരണ്ടിരിക്കുകയാണെന്ന് പരിഹസിച്ച് ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെ പ രിഹസിച്ച് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. രാത്രി കര്‍ഫ്യൂപ്രഖ്യാപിച്ച സര്‍ക്കാര്‍ തീരു മാനത്തെയാണ് ഷിബു ബേബി ജോണ്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ രൂക്ഷമായി പരിഹസിക്കുന്നത്.
കോറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെ ത്തല്‍ നടത്തിയിരിക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണെന്നും അദ്ദേഹം പ രിഹസിച്ചു.നിലവില്‍ രാജ്യത്തെ 70% കോവിഡ് കേസുകളും കേരളത്തിലാണെങ്കിലും രാത്രി കര്‍ ഫ്യൂ പ്രഖ്യാപിച്ചതോടെ കോറോണ വൈറസ് സമൂഹം ഒന്നാകെ വിരണ്ടിരിക്കുകയാണെന്ന് അദ്ദേ ഹം പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇനി എല്ലാ മലയാളികള്‍ക്കും സമാധാനിക്കാം. കേരളത്തിന്റെ കോവിഡ് ഭീഷണിയ്ക്ക് പരിഹാരമായി രിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റ് ശാ സ്ത്രീയമായി ഗവേഷണങ്ങള്‍ നടത്തി കോവിഡിനെ നേരിടാ ന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. നിലവില്‍ ഇന്ത്യാരാജ്യത്തെ 70% കേസുകളും കേരളത്തിലാ ണെങ്കിലും ഇനി മുതല്‍ ഭയപ്പെടേണ്ടതില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്.
രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കു ക യാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കു ന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ്.
നമ്മള്‍ ഇത്രയുംകാലം പകല്‍ സമയങ്ങളില്‍ കോവിഡിനെ ഭയപ്പെട്ടത് വെറുതേയായിരുന്നു സുഹൃ ത്തുക്കളെ. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാതി രുന്നാല്‍ മതി കോവിഡിനെ നമുക്ക് തുരത്താം. രാ ത്രി ഉറങ്ങുന്നത് മുതല്‍ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കാന്‍ മറക്കരുത്.
ജയ് രാത്രി കര്‍ഫ്യൂ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.