അബുദാബി : യുഎഇയിലെ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളെ യുഎൻ അഭിനന്ദിച്ചു. ഈ വിഭാഗത്തിൽ, സമാന ജിഡിപിയുള്ള രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് യുഎഇ. യുഎൻ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ 156 രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. 10,000 കോടി ഡോളറിനും ഒരു ട്രില്യൻ ഡോളറിനുമിടയിൽ ജിഡിപിയുള്ള രാജ്യങ്ങളെ താരതമ്യം ചെയ്തപ്പോൾ യുഎഇയുടെ മുന്നിലുള്ളത് സ്വിറ്റ്സർലൻഡ്, ചെക്ക് റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക, സ്‌ലൊവാക്യ എന്നീ രാജ്യങ്ങളാണ്. 2022ലെ സൂചികയിൽ 11–ാം സ്ഥാനത്തായിരുന്ന യുഎഇയുടെ കുതിപ്പാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് വ്യവസായ, നൂതനസാങ്കേതിക മന്ത്രി ഡോ.സുൽത്താൻ അൽ ജാബർ പറഞ്ഞു.
യുഎഇയിലെ അടിസ്ഥാനസൗകര്യങ്ങൾ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഉദാഹരണമാണിത്. വ്യവസായ മേഖലയിലെ കാര്യക്ഷമത, മത്സരക്ഷമത, ഉൽപാദനക്ഷമത എന്നിവയാണ് രാജ്യത്തെ മികച്ച റാങ്കിലേക്കു നയിച്ചത്. വരുംകാലങ്ങളിൽ ഇതു കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1 ട്രില്യൻ ഡോളറിൽ കൂടുതൽ ജിഡിപിയുള്ള എക്സ്എൽ വിഭാഗം രാജ്യങ്ങളിൽ സൗദി 16-ാം സ്ഥാനത്താണ്. ഈ വിഭാഗത്തിൽ ഉയർന്ന നിലവാരം പാലിക്കുന്ന രാജ്യമാണ് ചൈന. ഫ്രാൻസ്, ജർമനി, യുഎസ്, യുകെ എന്നിവയാണ് തൊട്ടുപിന്നിൽ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.