Home

രാജ്യത്ത് 24 മണിക്കൂറിനിടെ 3,324 പേര്‍ക്ക് കോവിഡ്; മരണം 40, ചികിത്സയിലുള്ളവരുടെ എണ്ണം 20,000ലേക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,324 പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 364 കേസുകള്‍ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,324 പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 364 കേസുകള്‍ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 0.71 ശതമാനമാണ് പ്രതി ദിന പോസിറ്റിവിറ്റി നിരക്ക്.

നിലവില്‍ 19,092 സജീവ രോഗികളാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. അതേസമയം കഴിഞ്ഞ 24 മ ണിക്കൂറിനിടെ 2,876 പേര്‍ രോഗമുക്തി നേടി. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം 24 കൊറോണ മരണമാണ് ഏറ്റവും പുതിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഇന്ത്യയിലെ ആകെ കൊറോണ മരണം 5,23,843 ആയി വര്‍ദ്ധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,71,087 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 83.79 കോടി സാമ്പിള്‍ പരിശോധനകള്‍ രാജ്യത്ത് നടന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.