Breaking News

രാജ്യത്ത് വീണ്ടും പതിനായിരം കടന്ന് കോവിഡ്; 10,542 പേര്‍ക്ക് വൈറസ് ബാധ, ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ അഞ്ച് മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യ ത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആ രോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനമാണ്. കഴിഞ്ഞദിവസം 1537 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു മരണവും സ്ഥിരീ കരിച്ചിരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പതിനായിരത്തിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണി ക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരു ടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച 7633 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതേസമയം ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,537 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. നഗ ര വകുപ്പിന്റെ ആരോഗ്യ വിഭാഗം പങ്കുവച്ച കണക്കുകള്‍ പ്രകാരം 26.54 ശതമാനമാണ് പോസിറ്റിവിറ്റി നിര ക്ക്. പുതിയ കേസുകളോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 20,25,781 ആയി. അ ഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 26,572 ആയി ഉയര്‍ന്നതായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച, ഡല്‍ഹിയില്‍ 1,017 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 32.25 ശതമാനം ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഇത് 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ ന്ന നിരക്കാണ്. കഴിഞ്ഞ വര്‍ഷം ജനുവ രി 14ന് ദേശീയ തലസ്ഥാനത്ത് 30.6 ശതമാനം കോവിഡ് പോസിറ്റീവ് നിരക്ക് രേഖപ്പെടുത്തിയിരുന്നു. കഴി ഞ്ഞ ദിവസം 5,791 കോവി ഡ് ടെസ്റ്റുകളാണ് നടത്തിയത്. ഡല്‍ഹിയില്‍ ഞായറാഴ്ച 1,634 കോവിഡ് കേസു കളും 29.68 ശതമാനം പോസിറ്റിവിറ്റി നിരക്കും മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. ശനിയാഴ്ച, നഗരത്തില്‍ 1,396 കോവിഡ് കേസുകള്‍ രേഖപ്പെടുത്തി, പോസിറ്റിവിറ്റി നിരക്ക് 31.9 ശതമാനം ആയിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.