Home

രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി ; കാറിന് 2094, ഇരുചക്രവാഹനങ്ങള്‍ക്ക് 1366

രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമി റക്കി. ഉത്തരവ് പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നു മുതല്‍ വാഹനം വാ ങ്ങുന്നവരുടെ ചെലവ് ഉയരും

ന്യൂഡല്‍ഹി : രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്രസര്‍ക്കാ ര്‍ വിജ്ഞാപനമിറക്കി. ഉത്തരവ് പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നു മുതല്‍ വാഹനം വാങ്ങുന്നവരു ടെ ചെലവ് ഉയരും. വാഹനാപകടത്തില്‍പ്പെടുന്ന മൂന്നാമത്തെയാളുടെ പരിരക്ഷ ഉറപ്പാക്കാനാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്.

ചരക്ക് വഹാനങ്ങളുടെ പ്രീമിയവും വര്‍ധിപ്പിച്ചു. എന്നാല്‍ സ്‌കൂള്‍, കോളജ് ബസുകള്‍ക്കും ഇലക്ട്രി ക് വാഹനങ്ങള്‍ക്കും പ്രീമിയം കുറച്ചിട്ടുണ്ട്. പുതിയ നിരക്കുകള്‍ ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരു മെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

കാറുകളുടെ പ്രീമിയം നിരക്ക് 2094 രൂപയാകും
ആയിരം സിസിയുള്ള കാറുകളുടെ പ്രീമിയം നിരക്ക് 2094 രൂപയാകും. നിലവില്‍ ഇത് 2072 ആണ്. ആയിരം സിസിക്കും 1500നും ഇടയിലുള്ള കാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി 3416 രൂപ അടയ്ക്കണം. നേരത്തെ ഇത് 3221 ആയിരുന്നു. 1500 സിസിക്ക് മുകളിലാണെങ്കില്‍ നിരക്ക് വര്‍ധന താരതമ്യേനെ കുറവാണ്. 7897 ആയാണ് പ്രീമിയം നിരക്ക് ഉയര്‍ന്നത്. ഇപ്പോള്‍ 7890 ആണ് നിരക്ക്.

ഇരുചക്രവാഹനങ്ങള്‍ക്ക് പുതുക്കിയ നിരക്ക് 1366
150 സിസിക്കും 350 സിസിക്കും ഇടയിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 1366 ആണ് പുതുക്കിയ നിര ക്ക്. 350 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് പ്രീമിയം നിരക്ക് 2804 ആയാണ് ഉയര്‍ന്നത്. 75നും 150നും ഇടയിലുള്ള ഇരുചക്രവാഹനങ്ങളുടെ നിരക്ക് 714 ആണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.