Breaking News

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഒന്നരലക്ഷത്തിന് മുകളില്‍ ; ചികിത്സയിലുള്ളവര്‍ എട്ടുലക്ഷം കടന്നു, ഒമിക്രോണ്‍ 4,461

രാജ്യത്ത് കോവിഡ് ബാധിതര്‍ ഒന്നരലക്ഷത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറി നിടെ 1,68,063 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ ഒന്നരലക്ഷത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 277 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,84,213 ആയി ഉയര്‍ന്നു.

നിലവില്‍ 8,21,446 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാ ണ്. 10.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ ഇത് 13.29 ശതമാനം ആയിരുന്നു. പ്രതി വാര പോസിറ്റിവിറ്റി നിരക്ക് 8.85 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,959 പേര്‍ രോഗമുക്തരാ യി. രോഗമുക്തി നിരക്ക് 96.36 ശതമാനമാണ്. നിലവില്‍ സജീവ കേസുകളുടെ എണ്ണം 8,21,446 ആണ്. മൊത്തം കേസുകളുടെ 2.29 ശതമാനമാണിത്.

രാജ്യത്ത് ഇതുവരെ 152.89 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഒമ്പത് ലക്ഷത്തിലധികം ആരോഗ്യ, മുന്‍നിര തൊഴിലാളികള്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള 60 വയസ്സ് കഴിഞ്ഞവര്‍ക്കും കോവി ഡ് മൂന്നാം ഡോസായ മുന്‍കരുതല്‍ ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവിനുള്ള പ്രധാന കാരണം ഡെല്‍റ്റക്കു പുറമെ ഒ മിക്രോണിന്റെ കൂടി വ്യാപനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയില്‍ പ്ര വേശിപ്പിക്കേണ്ടവരുടെ എണ്ണം നിലവില്‍ കുറവാണെങ്കിലും ഓക്സിജന്‍, തീവ്ര പരിചരണത്തി നുള്ള കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോ ഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയട്ടു ണ്ട്.

മൂന്നാം തരംഗത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തില്‍ 5 മുതല്‍ 10 ശതമാനം വരെ രോഗികളെ മാത്രമാണ് ആ ശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നത്. എന്നാല്‍ ഈ സ്ഥിതി മാറിയേക്കാമെന്നും, ജാഗ്രത തുടരാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

ഒമിക്രോണ്‍ കേസുകള്‍ 4,461 ആയി ഉയര്‍ന്നു

ഒമിക്രോണ്‍ കേസുകളുടെ എണ്ണം 4,461 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുത ല്‍ രോഗകളുള്ളത്, 1,247 രോഗികള്‍. ഇതിനു പിന്നാലെ രാജസ്ഥാന്‍ 645, ഡല്‍ഹി 546 എന്നിങ്ങ നെയാണ് കണക്കുകള്‍. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. പരിശോധിക്കുന്ന നാലി ല്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുകയാണ്.

തമിഴ്‌നാട്ടില്‍ ഇന്നലെ 13,990 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,547 പേര്‍ രോഗമു ക്തി നേടി. പതിനൊന്ന് പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 62,767 ആയി.നീണ്ട ഇട വേളയ്ക്ക് ശേഷം കര്‍ണാടകത്തിലും ഇന്നലെ കോവിഡ് രോഗികളും എണ്ണം ഉയര്‍ന്നു. 11,698 പേ ര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1148 പേര്‍ രോഗമുക്തി നേടി. നാല് പേര്‍ മരിച്ചു. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവര്‍ 60,148 പേരാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.