പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3980 പേര്‍ കോവിഡ് ബാധമൂലം മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,30,168 ആയി.
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ പ്രതിദിന രോഗി കളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3980 പേര്‍ കോവിഡ് ബാധമൂലം മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,30,168 ആയി. 35,66,398 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 1.09 ശതമാനമാണ് മരണ നിരക്ക്.
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗബാധ രൂക്ഷമായി തുടരുകയാണ്. 57,640 രോഗി കളുള്ള മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കര്‍ണാടക-50,112, കേരളം-41,953, ഉത്തര്‍പ്രദേശ്-31,111, തമിഴ്‌നാട്-23,310 എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിലെ രോഗബാധ. ഈ അഞ്ച് സംസ്ഥാനങ്ങ ളില്‍ നിന്നാണ് ഇന്ത്യയിലെ 49.52 ശതമാനം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാ ഷ്ട്രയില്‍ മാത്രം 13.98 ശതമാനം കോവിഡ് രോഗികളുണ്ട്.
രാജ്യത്ത് കോവിഡ് മരണം ജൂണില്‍ 4 ലക്ഷത്തിന് മുകളിലാകുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ജൂലൈ അവസാനത്തോടെ 10 ലക്ഷം കവിയുമെന്ന് വാ ഷിങ്ടണ്‍ സര്‍വകലാശാലയുടെ പഠനവും പറയന്നു.
കോറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബി. 1. 617 എന്ന വൈറസ് വകഭേദമാണ് രോഗവ്യാപനം അതിതീവ്രമാക്കുന്നത്. ജനിതകമാറ്റവും, രണ്ടാം തരംഗവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നായിരുന്നു മുന്‍ നിലപാട്. അതിവേഗമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എ ണ്ണം വര്‍ധിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.