Home

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം ; പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു

കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് കണക്കുകള്‍

ന്യുഡല്‍ഹി : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കോവിഡ് വ്യാപനം അ തി തീവ്രമായി തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കു ന്നത്. ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷ മായത്. ഏപ്രിലില്‍ മാത്രം 65 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, രാജ്യത്ത് 18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്കായുള്ള വാക്‌സിന്‍ വിതരണം ഇന്ന് തുടങ്ങും. എന്നാല്‍ ആവശ്യത്തിന് വാക്‌സിന്‍ ഇല്ലാത്തതിനാല്‍ നിരവധി സംസ്ഥാനങ്ങള്‍ വാക്‌സി ന്‍ വിതരണം ഇന്ന് തുടങ്ങാന്‍ കഴിയില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്.ഡല്‍ഹി, ബീഹാര്‍, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങളാണ് വാക്‌സിന്‍ വിതരണം തുടങ്ങാന്‍ കഴിയി ല്ലെന്ന നിലപാട് സ്വീകരിച്ചത്. മഹാരാഷ്ട്രയില്‍ പരിമിതമായ വാക്‌സിന്‍ ആണ് ഉള്ളതെങ്കിലും വാക്‌ സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാന ങ്ങളി ലെ ചില ജില്ലകളിലും ഇന്ന് വാക്‌സിന്‍ വിതരണം തുടങ്ങും. ഫോര്‍ട്ടിസ്, അപ്പോളോ, മാക്‌സ് എന്നീ സ്വകാര്യ ആശുപത്രികളും ഇന്ന് വാക്‌സിന്‍ വിതരണം തുടങ്ങും.

റഷ്യയില്‍ നിന്ന് സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ത്യയില്‍ എത്തുന്നതും ഇന്നാണ്. കേരള ത്തില്‍ 18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്‌സിനേഷന്‍ ഇന്ന് തുടങ്ങില്ല. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വാക്‌സിന്‍ എത്താത്തതും മാര്‍ഗ നിര്‍ദേശങ്ങള്‍ വരാത്തതും ആണ് കാരണം. അതേ സമയം 45, 60 വയസിന് മേല്‍ പ്രായം ഉള്ളവരുടെയും രണ്ടാം ഡോസ് എടുക്കേണ്ടവരുടെയും വാക്‌സിനേഷന്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴികെ മറ്റിടങ്ങളില്‍ തുടരും.

18നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇന്ന് മുതല്‍ വാക്‌സിനേഷന് സജ്ജമെന്ന് മൂന്ന് സ്വകാര്യ ആശുപത്രികള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അപ്പോളോ, ഫോര്‍ട്ടിസ്, മാക്‌സ് ആശു പത്രി ശൃംഖലകളാണ് വാക്‌സിനേഷന് സജ്ജമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.