Breaking News

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം ; മൂന്ന് ലക്ഷം കടന്ന് പ്രതിദിന കേസുകള്‍, ഒമിക്രോണ്‍ ബാധിതര്‍ 9287

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,17,532 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 16.41 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 419 മരണവും സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നുലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേ ര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയര്‍ന്നു. രാ ജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 9287 ആയി.

ഇന്നലെ 491 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് നിലവില്‍ 19,24,051 രോഗബാധിതര്‍ ചികിത്സയി ലു ണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആകെ കോവി ഡ് ബാധിച്ചവരുടെ എണ്ണം 38, 218,773 ആയി. നിലവില്‍ രോഗബാധിതരായി തുടരുന്നവരുടെ എണ്ണം 1,924,051 ആണ്. കോവിഡ് ബാധി ച്ച് മരിച്ചവരുടെ എണ്ണം 4,87,693 ആയി. 1.29 ശതമാനമാണ് മരണ നിരക്ക്

2020 ആഗസ്ത് 7നാണ് കോവിഡ് കേസുകള്‍ 20 ലക്ഷം കടന്നത്. ആഗസ്ത് 23ന് 30 ലക്ഷവും സെപ്തംബര്‍ 5ന് 40 ലക്ഷവും സെപ്തംബര്‍ 16ന് 50 ലക്ഷവും പിന്നിട്ടു. സെപ്തംബര്‍ 28ന് 60 ലക്ഷവും ഒക്ടോബര്‍ 11ന് 70 ലക്ഷ വും ഒക്ടോബര്‍ 29ന് 80 ലക്ഷവും നവംബര്‍ 20ന് 90 ലക്ഷവും ഡിസംബര്‍ 19ന് ഒരു കോടിയും പിന്നിട്ടു. 20 21 മെയ് 4ന് രണ്ട് കോടിയും ജൂണ്‍ 23ന് മൂന്ന് കോടിയും പിന്നിട്ടു.

ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 9000 കടന്നു

ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 9000 കടന്നു. 9,287 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാള്‍ 3.63 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

എല്ലാ കോവിഡ് കേസുകളും ജീനോം പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ല. എങ്കിലും ഇ പ്പോള്‍ കോവിഡ് നിരക്ക് കുത്തനെ ഉയരാന്‍ കാരണം ഒമിക്രോണ്‍ ആണെന്നാണ് വിദഗ്ധര്‍ പ റയുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

6 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.