Breaking News

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു ; തുടര്‍ച്ചയായ രണ്ടാം ദിവസവും 40,000 ത്തിലധികം രോഗികള്‍, മരണം 533

പുതിയ കോവിഡ് കേസുകള്‍ ഉയരുമെന്ന ആശങ്കകള്‍ക്കിടയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 40,000 ത്തിലധികം കോവിഡ് കേ സുകള്‍ റിപോര്‍ട്ട് ചെയ്തത്

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികി ത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 4,10,353 ആയതായി ആരോഗ്യമന്ത്രാലയത്തിന്റെ കണ ക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം 533 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,25,757 ആയും ഉയര്‍ന്നു.

പുതിയ കോവിഡ് കേസുകള്‍ ഉയരുമെന്ന ആശങ്കകള്‍ക്കിടയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 40,000 ത്തിലധികം കോവിഡ് കേ സുകള്‍ റിപോര്‍ട്ട് ചെയ്തത്. രാജ്യത്ത് രോഗമുക്തി നിര ക്ക് 97.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,726 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി 30,974,748 ആയി.

രാജ്യത്ത് ആഗസ്റ്റ് 4 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 47,48,93,363 കോവിഡ് പരിശോധന കളാണ് നടന്നത്. ഇതില്‍ 16,64,030 സാമ്പിളുകള്‍ ഇന്നലെത്തേതാണ്. നിലവില്‍ വാക്‌സിന്‍ സ്വീകരി ച്ചവരുടെ എണ്ണം 48,93,42,295 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.