Breaking News

രാജ്യത്ത് മൂന്നാം തരംഗം ; ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികള്‍, അതിതീവ്ര വൈറസ് വ്യാപനം

രാജ്യത്ത് പ്രതിദിനകോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മ ണിക്കൂറിനിടെ 90, 928 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 325 പേര്‍ മരിച്ചതാ യി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ നിരക്ക് കുത്തനെ ഉയര്‍ന്ന് 6.43

ന്യൂഡല്‍ഹി; രാജ്യത്ത് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനം. പുതിയതായി ഒരു ലക്ഷത്തിനടു ത്ത് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്.ഇരുപത്തിനാല് മണിക്കൂറിനിടെ 90,928 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 325 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 50,000 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് ഒറ്റദി വസം കൊണ്ട് 90,000ത്തിലേക്ക് എത്തിയിരിക്കുന്നത്. ടിപിആര്‍ നിരക്ക് കുത്തനെ ഉയര്‍ന്ന് 6.43 ആയി.

ചികിത്സയിലുള്ളവരുടെ എണ്ണം 2,85,401 ആയി. ഇതുവരെ 3,43,41,009 പേരാണ് രാജ്യത്ത് കോവിഡ് മു ക്തരായത്. മരിച്ചവരുടെ എണ്ണം 4,82,876 ആയി. 148.67 ലക്ഷം പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയതാ യി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടു ക്കുകയാണ്. നിലവില്‍ 2,85,401 സജീവ രോഗികളാണ് രാജ്യത്തുള്ളത്. 19,206 പേര്‍ രോഗമുക്തി നേടി. ആകെ മൂന്ന് കോടി 43 ലക്ഷം പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.

അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,82,876 ആയി. ഒന്നില്‍ താഴെയായിരുന്ന പ്രതി ദിന പോസിറ്റീവിറ്റി നിരക്ക് 6.43 ശതമാനമായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 148. 67 കോടി വാക്സിന്‍ ഡോസുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിട്ടുണ്ടന്നാണ് കണക്ക്.

രാജ്യത്ത് 2,630 ഒമിക്രോണ്‍ ബാധിതര്‍, നാലാം സ്ഥാനത്ത് കേരളം

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,630 ആയി. 797 രോഗികളുള്ള മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ള സംസ്ഥാനം. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഡല്‍ ഹിയാണ്. നാലാം സ്ഥാനമാണ് കേരളത്തിനുള്ളത്.ഡല്‍ഹി 465, രാജസ്ഥാന്‍ 236, കേരളം 234, കര്‍ണാടക 226, ഗുജറാത്ത് 204, തമിഴ്നാട് 121, തെ ലങ്കാന 94,ഹരിയാന 71, ഒഡീഷ 60 എന്നിവി ടങ്ങളിലാണ് അന്‍പതിലധികം രോഗികള്‍ ഉള്ളത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.