Home

രാജ്യത്ത് കോവിഡ് മരണത്തില്‍ റെക്കോഡ് വര്‍ധന , പുതുതായി രോഗം സ്ഥിരീകരിച്ചത് 2.34 ലക്ഷം പേര്‍ക്ക്

ഒരു ദിവസത്തിനിടെ 1,341 പേര്‍ വൈറസ് ബാധിച്ചു മരിച്ചതായും രേഖപ്പെടുത്തി. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 1.75 ലക്ഷത്തിലേറെയായി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ മരണസംഖ്യയിലും റെക്കോഡ് വര്‍ധന. പ്രതിദിന കോവിഡ് കേസുകളുടെ കണക്കിലും കുത്തനെ വര്‍ധിച്ചു. അവസാന 24 മണിക്കൂറില്‍ പുതുതായി സ്ഥിരീകരിച്ചത് 2.34 ലക്ഷത്തിലേറെ കേസുകള്‍. ഒരു ദിവസത്തിനിടെ 1,341 പേര്‍ വൈറസ് ബാധി ച്ചു  മരിച്ചതായും രേഖപ്പെടുത്തി. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 1.75 ലക്ഷത്തി ലേറെ യാ യി.  ആക്റ്റിവ് കേസുകള്‍ 16 ലക്ഷവും കടന്നു. തുടര്‍ച്ചയായി മുപ്പത്തെട്ടാം ദിവസമാണ് സജീവ കേസുകള്‍ വര്‍ധിക്കുന്നത്. ദിവസം രണ്ടു ലക്ഷത്തിലേറെ പുതിയ കേസുകള്‍ കണ്ടെത്തുന്നതു തുടര്‍ച്ചയായി മൂന്നാം ദിവസം.

മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത് 1,75,649 പേര്‍ക്ക്

രാജ്യത്തെ പ്രതിദിന കോവിഡ് സാംപിള്‍ പരിശോധന 15 ലക്ഷത്തിന് അടുത്തെത്തി. വെള്ളിയാഴ്ച പരിശോധിച്ചത് 14.95 ലക്ഷത്തിലേറെ സാംപിളുകള്‍. രോഗം സ്ഥിരീകരിച്ചത് 1,75,649 പേര്‍ക്ക്. ഇതില്‍ 63,729 കേസുകളും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് പ്രതിദിന വര്‍ധനയിലെ പുതിയ റെക്കോഡ്. 398 പേരുടെ മരണവും മഹാരാഷ്ട്രയിലെ കണക്കുകളില്‍ പുതുതായി ഉള്‍പ്പെടുത്തി. 59,551 പേര്‍ ഇതുവരെ സംസ്ഥാനത്തു കൊവിഡ് ബാധിച്ചു മരിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയില്‍ മാത്രം 6.38 ലക്ഷം ആക്റ്റിവ് കേസുകളുണ്ട്.

ഡല്‍ഹിയിലും ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

ഡല്‍ഹിയിലും ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ്. 19,486 പേര്‍ ഇന്നലത്തെ പരിശോധനയില്‍ പോസിറ്റീവായി. 141 പേര്‍ രാജ്യതലസ്ഥാനത്തു മരിച്ചു. ഒരു ദിവസം ഇത്രയും പേരുടെ കൊവിഡ് മരണം ഡല്‍ഹിയില്‍ രേഖപ്പെടുത്തുന്നതും ഇതാദ്യം. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ 18ന് 131 മരണം രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള പ്രതിദിന മരണ റെക്കോഡ്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് ആവര്‍ത്തിച്ചു നിര്‍ദേശിക്കുന്നുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും.

ഉത്തര്‍പ്രദേശില്‍ പ്രതിദിന വര്‍ധനയില്‍ പുതിയ റെക്കോഡുകള്‍

ഉത്തര്‍പ്രദേശിലും പ്രതിദിന വര്‍ധനയില്‍ പുതിയ റെക്കോഡുകള്‍ കുറിക്കുകയാണ് ഓരോ ദിവസവും. അവസാന 24 മണിക്കൂറില്‍ അവിടെ കണ്ടെത്തിയത് 27,426 പുതിയ രോഗബാധിതരെയാണ്. 103 പേര്‍ കൂടി മരിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഒരു ദിവസം കണ്ടെത്തുന്ന കേസുകള്‍ പുതിയ റെക്കോഡ് കുറിക്കുന്നത്. സംസ്ഥാനത്തെ ആക്റ്റിവ് കേസുകള്‍ ഒന്നരലക്ഷം കടന്നിട്ടുണ്ട്.

കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ്. കര്‍ണാടകയില്‍14,859 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ പ്രതിദിന മരണസംഖ്യ 78. പുതിയ കേസുകളില്‍ 9,917ഉം ബംഗളൂരു അര്‍ബനില്‍. മധ്യപ്രദേശില്‍ 11,045 പേര്‍ക്കു കൂടി രോഗബാധ കണ്ടെത്തി. 60 പേര്‍ കൂടി മരിച്ചു. ഗുജറാത്തിലെ പ്രതിദിന വര്‍ധന 8,920. അവസാന ദിവസത്തെ മരണസംഖ്യ 94. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചിമ ബംഗാളില്‍ 6,910 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു.

ഛത്തിസ്ഗഡില്‍ 138 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു

ഛത്തിസ്ഗഡില്‍ 14,912 പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. 138 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. 1.24 ലക്ഷം ആക്റ്റിവ് കേസുകള്‍ ഇവിടെയുണ്ട്. കേരളത്തില്‍ ഒരു ദിവസം പോസിറ്റീവായവര്‍ 10,000 കടന്നപ്പോള്‍ തമിഴ്‌നാട്ടില്‍ 8,449 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 33 പേരാണു തമിഴകത്ത് ഇന്നലെ മരിച്ചത്. ഇതോടെ അവിടുത്തെ ഇതുവരെയുള്ള മരണസംഖ്യ 13,000 കടന്നിട്ടുമുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവര്‍ 1.45 കോടിയിലേറെയാണ്. ഇതില്‍ രോഗമുക്തി നേടിയവര്‍ 1.26 കോടിയിലേറെയും. 87.23 ശതമാനമായി റിക്കവറി നിരക്ക് താഴ്ന്നു. മരണ നിരക്ക് 1.21 ശതമാനം. പഞ്ചാബില്‍ അമ്പതും രാജസ്ഥാനില്‍ മുപ്പത്തൊന്നും പേര്‍ അവസാന ദിവസം വൈറസ് ബാധിച്ചു മരിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.