രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് മരണനിരക്ക് 4,000 ത്തിലധികം. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 4,01,078 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4187 പേര്‍ കോവിഡ് മൂലം മരിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് മരണനിരക്ക് 4,000 ത്തിലധികം. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 4,01,078 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4187 പേര്‍ കോവിഡ് മൂലം മരിച്ചു. ആഴ്ചയില്‍ നാലാം തവണയും 4 ലക്ഷത്തിലധികം പ്രതിദിന കേസുകള്‍ റിപോര്‍ട്ട് ചെയ്തു.
ഇന്നലെ 3,18,609 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,18,92,676 പേര്‍ക്ക്. ഇതില്‍ 1,79,30,960 പേര്‍ രോഗമുക്തരായി. 2,38,270 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 16,73,46,544 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയില്‍ ഇന്നലെ 54,022 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 37,386 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി. സംസ്ഥാനത്തെ ആകെ കേസുകള്‍ 49,96,758. ഇതുവരെയായി 42,65,326 പേര്‍ക്കാണ് രോഗ മുക്തി. ആകെ മരണം 74,413. നിലവില്‍ സംസ്ഥാനത്ത് 6,54,788 പേരാണ് ചികിത്സയിലു ള്ളത്.കര്‍ണാടകയിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്നലെ 48,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 592 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 28,076 പേര്‍ക്കും തമിഴ്നാട്ടില്‍ 26,465 പേര്‍ക്കും രോഗം ബാധിച്ചു.
അതേസമയം ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ മൂന്നാം കോവിഡ് തരംഗം സംഭവിക്കാനിടയി ല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.