കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കേസുകളും 3754 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 2,26,62,575 ആയി. 2,46,116പേര്‍ക്കാണ് രാജ്യത്ത് ഇതിനകം വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. തുടര്‍ച്ച യായ നാല് ദിവസങ്ങളില്‍ നാല് ലക്ഷത്തിലധി കമായിരുന്നു പ്രതിദിന രോഗബാധിതരുടെ എണ്ണം. ഇന്ത്യയില്‍ ചെറിയ ആശ്വാസമാണ് കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ കുറവ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കേസുകളും 3754 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെ യ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 2,26,62,575 ആയി. 2,46,116പേര്‍ക്കാണ് രാജ്യത്ത് ഇതിന കം വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്.
3,53,818 പേര്‍ക്കാണ് ഇന്നലെ രോഗമുക്തിയുണ്ടായത്. 37,45,237 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,86,71,222 പേര്‍ ഇതു വരെ രോഗമുക്തരായി.ഇതിനകം 17,01,76,603 പേര്‍ക്ക് രാജ്യ ത്ത് വാക്സിന്‍ ലഭിച്ചു. പല സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിതി ഗുരുതരമായി നിലനില്‍ക്കുന്ന സാ ഹചര്യത്തില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതുവരെ 17,01,76,603 പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.
കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. മഹാരാഷ്ട്രയിലാണ് രോഗവ്യാപനം തീവ്രം. 24 മണിക്കൂറിനിടെ 48,401 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടക (47,930), കേരളം (35,801), ഉത്തര്‍പ്രദേശ് (23,338), തമിഴ്നാട് (28,897), പശ്ചിമബംഗാള്‍ (19,441), ഡല്‍ഹി (13,336) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.