Breaking News

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നില്ല ; ഇന്നലെ 38,353 പേര്‍ക്ക് രോഗബാധ, രോഗമുക്തി 97.45 ശതമാനം

കോവാക്‌സിന്‍ കൊവിഷീല്‍ഡ് വ്യത്യസ്ത ഡോസുകള്‍ കുത്തി വെക്കാനുള്ള പരീക്ഷണം സംബ ന്ധിച്ച പഠനത്തിന് ഡിസിജിഐ അനുമതി നല്‍കി. വേവ്വേറെ വാക്‌സിനുകള്‍ കുത്തി വെക്കുന്നത് ഫലപ്രദം ആണെന്ന് ഐസിഎംആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയാതെ തുടരുന്നു. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കേരളത്തിലാണെന്നത് ആശങ്ക ഉയര്‍ത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2.16 ആണ് ടിപിആര്‍.

അതേസമയം, രാജ്യത്ത് വീണ്ടും സജീവ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 3,86,351 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞദിവസം 40,013 പേരാ ണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 3,12,20,981 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മ ന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 497 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആ കെ കോവിഡ് മരണങ്ങള്‍ 4,29,172 ആയി ഉയര്‍ന്നു. ഇതുവരെ 51,90,80,524 വാക്‌സിനേഷനാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്. 41,38,646 കോവിഡ് വാക്‌സിനുകളാണ് 24 മണിക്കൂറിനുള്ളില്‍ എടുത്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17,77,962 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 48,50,56,507 ആയി ഉയര്‍ന്നെ ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.

അതേസമയം, കോവാക്‌സിന്‍ കൊവിഷീല്‍ഡ് വ്യത്യസ്ത ഡോസുകള്‍ കുത്തി വെക്കാനുള്ള പരീക്ഷ ണം സംബന്ധിച്ച പഠനത്തിന് ഡിസിജിഐ അനുമതി നല്‍കി. വേവ്വേറെ വാക്‌സിനുകള്‍ കുത്തി വെക്കുന്നത് ഫലപ്രദം ആണെന്ന് ഐസിഎംആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വെല്ലൂര്‍ ക്രിസ്ത്യ ന്‍ മെഡിക്കല്‍ കോളേജ് പഠനവും പരീക്ഷണങ്ങളും നടത്തും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.