പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. സംസ്ഥാനത്ത് ഇന്നലെ 11,586 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ആകെ രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാ ഷ്ട്രയാണ് മുന്നില്‍
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണി ക്കൂറിനിടെ 29,689 പേര്‍ക്കാണ് കോവിഡ് സ്ഥിരീ കരിച്ചത്. 415 പേര് രോഗബാധിതരായി മരിച്ചു. 42, 363 പേര് രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 3,14,40,951 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ച ത്. ഇവരില്‍ 3,06,21,469 പേര് രോഗമുക്തരായി. 4,21,382 പേര് രോഗബാധിതരായി മരിച്ചു. നിലവില്‍ 3,98,100 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ സജീവ രോഗികളില്‍ 13,089 പേരുടെ കുറവാണു ണ്ടായത്.
കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. 97.39 ശതമാനമായി ഉയര്‍ന്നു. ആകെ രോഗബാധിതരുടെ 1.27 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമായി താഴ്ന്നു. പ്രതിവാര ടിപിആര്‍ അഞ്ച് ശതമാനത്തിലെ താഴെ തുടരുകയാണ്. നിലവില്‍ ഇത് 2.33 ശത മാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 45.91 കോടി പരിശോധന കളാണ് നടത്തിയത്. രാജ്യവ്യാപക വാക്സിനേഷന്റെ ഭാഗമായി 44.19 കോടി ഡോസ് വാക്സിനാണ് നല് കിയത്.
പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. സംസ്ഥാനത്ത് ഇന്നലെ 11,586 പേ ര്‍ക്കാണ് കോവിഡ് ബാധിച്ചത്. മഹാരാഷ്ട്ര (4,877), തമിഴ്നാട് (1,785), ഒഡീഷ (1,637), ആന്ധ്ര പ്രദേശ് (1,627), കര്‍ണാടക (1,606), അസം (1,528) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് ക ണക്കുകള്‍.
ആകെ രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. സംസ്ഥാനത്ത് ഇതുവരെ 62,69,799 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേ രളം (32,83,116), കര്‍ണാടക (28,96,163), തമി ഴ്നാട് (25,50,282), ആന്ധ്രപ്രദേശ് (19,56,392), ഉത്തര്‍പ്രദേശ് (17,08,208) എന്നിങ്ങനെയാണ് മറ്റു സം സ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.