News

രാജ്യത്ത് കോവിഡ്മുക്തി നേടിയത് 6.35 ലക്ഷത്തിലേറെപ്പേര്‍; രോഗമുക്തിനിരക്ക് 63.33 ശതമാനം

‘ടെസ്റ്റ്, ട്രെയ്‌സ്, ട്രീറ്റ്’ നയത്തിന്റെ ഭാഗമായി രാജ്യത്ത്  കോവിഡ് പരിശോധനകൾ  ദിനംപ്രതി വര്‍ധിക്കുകയാണ്. രോഗമുക്തി നിരക്കും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,942 പേരാണ് രോഗമുക്തരായത്. 63.33 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 6,35,756 പേര്‍ക്കാണ് രോഗം ഭേദമായത്.
പരിശോധനകളുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. മൂന്നുലക്ഷത്തിലേറെ സാമ്പിളുകളാണ് പ്രതിദിനം പരിശോധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,228 സാമ്പിളാണ് പരിശോധിച്ചത്. രാജ്യത്ത് ആകെ പരിശോധനകളുടെ എണ്ണം 1,30,72,718  ആയി. ദശലക്ഷത്തില്‍ 9473 എന്ന നിരക്കിലാണിപ്പോള്‍ പരിശോധനകള്‍.
ജനുവരിയില്‍ ഒരു ലാബായിരുന്നു പരിശോധനയ്ക്കായുണ്ടായിരുന്നത്. പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1224 ആയി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 880 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 364 ഉം ആണ്.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 638 (സര്‍ക്കാര്‍: 372 + സ്വകാര്യമേഖല: 246)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 504 (സര്‍ക്കാര്‍: 452 + സ്വകാര്യമേഖല: 52)
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 102 (സര്‍ക്കാര്‍: 36 + സ്വകാര്യം: 66)
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.