Home

ഹൈക്കോടതിയിലെ ഏക വനിത ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി മാത്രം; ഇന്ത്യക്ക് ഒരു വനിത ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചെന്ന് സുപ്രീം കോടതി

ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ അഭിഭാഷകര്‍ ഹൈക്കോടതി ജഡ്ജി ആകാനുള്ള ക്ഷണം നിരസിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതികളില്‍ ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചെങ്കിലും കുട്ടി പന്ത്രണ്ടാം ക്ലാസിലാണ് പഠിക്കു ന്നത് എന്നിങ്ങനെ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി അവരെല്ലാവരും ക്ഷണം നിരസിച്ചതായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ന്യൂഡെല്‍ഹി: രാജ്യത്തെ 25 ഹൈക്കോടതികളില്‍ വനിത ചീഫ് ജസ്റ്റിസുളളത് തെലങ്കാന ഹൈ ക്കോടതിയിലെ ജസ്റ്റിസ് ഹിമ കോഹ്ലി മാത്രം. ആകെ 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് സ്ത്രീകള്‍. മണിപ്പൂര്‍, മേഘാലയ, പട്‌ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒരു വനിത ജഡ്ജി പോലുമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കൊരു നല്ല വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂടുതല്‍ സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണമെന്ന് വനിത അഭിഭാഷകരുടെ അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ സ്നേഹ ഖലിതയും ശോഭ ഗുപ്തയും കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴാ യിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ അഭിഭാഷകര്‍ ഹൈക്കോടതി ജഡ്ജി ആകാ നു ള്ള ക്ഷണം നിരസിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതികളില്‍ ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചെങ്കിലും കുട്ടി പന്ത്രണ്ടാം ക്ലാസിലാണ് പഠിക്കു ന്നത് എന്നിങ്ങനെ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി അവരെല്ലാവരും ക്ഷണം നിരസിച്ചതായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൈക്കോടതികളില്‍ മാത്രമല്ല, ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയമാണിതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

’11ശതമാനം സ്ത്രീകള്‍ മാത്രമേ ജുഡീഷറിയില്‍ ഉള്ളൂ. സത്രീകള്‍ വേണമെന്ന താല്പര്യം ഞങ്ങളുടെ മനസ്സിലുണ്ട്. ഞങ്ങള്‍ അത് നല്ല രീതിയില്‍ നടപ്പാക്കുന്നുമുണ്ട്. ഞങ്ങളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ല. നല്ലൊരാളെ ലഭിക്കണമെന്ന് മാത്രമേയുളളൂ.’ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹൈക്കോടതി ജഡ്ജി നിയമനത്തിന് യോഗ്യതയുള്ള വനിതാ അഭിഭാഷകരെ പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് സുപ്രീം കോടതി വനിത അഭിഭാഷകരുടെ അസോസിയേഷന്റെ ആവശ്യം.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.